വയനാട് മെഡിക്കല്‍ കോളജ്; യൂത്ത് ലീഗ് ഇരിപ്പുസമരം 14ന്
കല്‍പ്പറ്റ: എല്‍.ഡി.എഫ് സര്‍ക്കാര്‍ വയനാട് മെഡിക്കല്‍ കോളജിനോട് തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് രാവിലെ 9 മണി മുതല്‍ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഇരിപ്പുസമരം നടത്തും. സമരം സംസ്ഥാന ട്രഷറര്‍ എം. എ സമദ് ഉദ്ഘാടനം ചെയ്യും.
സര്‍ക്കാരിന്റെ രണ്ടാം ബജറ്റിലും വയനാട് മെഡിക്കല്‍ കോളജ് സംബന്ധിച്ച് പരാമര്‍ശമില്ലാത്ത സാഹചര്യത്തില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഇരിപ്പു സമരം നടത്തുന്നത്.
7,701 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് ജില്ലയിലെ നിലവിലെ ഡോക്ടര്‍ രോഗി അനുപാതം. 170 ലധികം ഡോക്ടര്‍മാരാണ് ജില്ലയില്‍ നിലവിലുള്ള ആസ്പത്രികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടത്. നാല്‍പ്പതിലധികം ഡോക്ടര്‍മാരുടെ കുറവ് ഇവിടെ വര്‍ഷങ്ങളായുണ്ട്. പ്രത്യേക ചികിത്സ വേണ്ടിവരുന്നവര്‍ക്കു ആശ്രയം കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."