യുനൈറ്റഡ് കുതിപ്പ് തുടരുന്നു പട്ടികയില്‍ നാലാമത്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന എവേ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുനൈറ്റഡ് ഫുള്‍ഹാമിനെ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു യുനൈറ്റഡിന്റെ ജയം.
ജയത്തോടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറാനും യുനൈറ്റഡിനായി. 26 മത്സരത്തില്‍ നിന്ന് 51 പോയിന്റുമായിട്ടാണ് യുനൈറ്റഡ് നാലാം സ്ഥാനത്തെത്തിയിട്ടുള്ളത്. തൊട്ടുപിറകിലുള്ള ചെല്‍സിക്ക് 50 പോയിന്റാണുള്ളത്. തൊട്ടുമുകളിലുള്ള ടോട്ടനത്തിനൊപ്പമെത്തണമെങ്കില് യുനൈറ്റഡിന് ഇനി ആറു പോയിന്റ് കൂടി വേണം. 14, 56 മിനുട്ടുകളിലായിരുന്നു പോഗ്ബയുടെ ഗോള്‍. 23-ാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യലാണ് മറ്റൊരു ഗോള്‍ സ്കോര്‍ ചെയ്തത്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി. ഇതോടെ ലിവര്‍പൂള്‍ 65 പോയിന്റുമായി വീണ്ടും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 62 പോയിന്റാണുള്ളത്.
സാഡിയോ മാനേ, വ്യാന്ഡിലം, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത്. എതിരില്ലാത്ത ഒരു ഗോളിന് വാട്ഫോര്‍ഡ് എവര്‍ട്ടണെ പരാജയപ്പെടുത്തി. 2-1 എന്ന സ്കോറിന് ആഴ്സനല്‍ ഹഡേഴ്സ് ഫീല്‍ഡിനെ പരാജയപ്പെടുത്തി. ക്രിസ്റ്റല്‍ പാലസും വെസ്റ്റ് ഹാമും തമ്മിലുള്ള മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."