അഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം കര്‍ണാടകയെ നശിപ്പിച്ചു: മോദി
ഗുല്‍ബര്‍ഗ: അഞ്ചുവര്‍ഷത്തെ ഭരണത്തിനിടെ കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാനത്തെ നശിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുല്‍ബര്‍ഗയിലെ നൂതന് വിദ്യാലയ മൈതാനത്തു നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അവസരം കോണ്‍ഗ്രസ് പാഴാക്കുകയാണ് ഉണ്ടായതെന്നും കോണ്‍ഗ്രസ് ഭരണം സംസ്ഥാനത്തെ നശിപ്പിച്ചുവെന്നുമാണ് മോദി പറഞ്ഞത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കാന്‍ മാത്രമല്ല കര്‍ണാടകയിലെ കൃഷിക്കാരുടെയും സ്ത്രീകളുടെയും യുവജനങ്ങളുടെയും പുതിയ ഭാവിക്കായിട്ടാണെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പു ദിവസം കര്‍ണാടകയുടെ പുതിയ ഭാവി മനസ്സില്‍ കണ്ടുകൊണ്ട് ബി.ജെ.പി.ക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
കര്‍ണാടകയില്‍ ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പിക്കു സാധിക്കില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. മോദിക്ക് തക്ക മറുപടിയും സിദ്ധരാമയ്യ നല്‍കുന്നുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് 15 മിനിറ്റെങ്കിലും പേപ്പറില്‍ നോക്കാതെ പറയാനാവുമോയെന്ന് രാഹുലിനോട് മോദി ചോദിച്ചിരുന്നു. ഇതിന് സിദ്ധരാമയ്യയാണ് മറുപടി നല്‍കിയത്. മുന്‍ ബി.ജെ.പി സര്‍ക്കാര്‍ (യെദ്യൂരപ്പ സര്‍ക്കാര്‍) നേട്ടങ്ങള്‍ നോക്കിയിട്ടാണെങ്കിലും 15 മിനിറ്റ് പറയുമോയെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."