യുവാവ് ചികിത്സാ സഹായം തേടുന്നു
നിലമ്പൂര്‍: വര്‍ഷങ്ങളോളമായി രോഗബാധിതനായ യുവാവും കുടുംബവും സഹായം തേടുന്നു. താമരക്കുളം ഈച്ചാട്ടില് സലീം (46) ആണ് പത്തുവര്‍ഷത്തോളമായി കാന്‍സര്‍ രോഗവുമായി പൊരുതുന്നത്. ചുമുട്ടുതൊഴിലാളിയായ സലീം രോഗം ബാധിച്ച് തിരുവനന്തപുരം ആര്.സി.സിയില്‍ ദീര്‍ഘ കാലത്തെ ചികിത്സക്കു ശേഷം ആശ്വാസം ലഭിച്ച് വീട്ടില്‍ വിശ്രമത്തിലായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് വീണ്ടും അസുഖ ലക്ഷണങ്ങള്‍ വന്നതോടെ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ശ്വാസകോശങ്ങള്‍ക്ക് ഓക്സിജന്‍ സംഭരിച്ചു നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടു തുടങ്ങിയതിനാല്‍ വീട്ടില്‍ പോലും ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ശ്വസനം നടത്തിയാണ് കഴിയുന്നത്. ദീര്‍ഘകാലത്തെ ചികിത്സ ചെലവുകളാല്‍ സലീമിന്റെ കുടുംബവും സാമ്പത്തിക ബാധ്യതയാല്‍ ബുദ്ധിമുട്ടുകയാണ്. ആശുപത്രിയിലായിരുന്നതിനാല്‍ മകളുടെ പഠനവും തടസപ്പെട്ടിരിക്കുന്നു. ഒരു മകന് ഓട്ടോ ഓടിച്ചു ലഭിക്കുന്ന വരുമാനം കൊണ്ടു മാത്രം ഭാരിച്ച ചികിത്സച്ചെലവുകള്‍ താങ്ങാനാവുകയില്ല. സമീപവാസികളുടെ അകമഴിഞ്ഞ സഹകരണം കൊണ്ട് ഇത്ര കാലം കഴിഞ്ഞുവെങ്കിലും ജീവന് രക്ഷിക്കുന്നതിനായി കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിനായി ചികിത്സ സഹായ സമിതി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ഇതിനായി മലപ്പുറം ജില്ലാസഹകരണ ബാങ്ക് നിലമ്പൂര്‍ ശാഖയില്‍ സലീം ചികിത്സാ സഹായ കമ്മറ്റി എന്ന പേരില്‍ 090351201020021 എന്ന നമ്പറില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ബാങ്ക് ഐ.എഫ്.എസ്.സി നമ്പര്‍: കആഗഘ0209ങ01. വാര്‍ത്താ സമ്മേളനത്തില്‍ കമ്മിറ്റി ഭാരവാഹികളായ മുജീബ് ദേവശ്ശേരി, അബു കോട്ടായി, മച്ചിങ്ങല്‍ അബൂബക്കര്‍, ഇല്ലിക്കല്‍ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."