ശുദ്ധജല മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ:ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന മത്സ്യ സമൃദ്ധി പദ്ധതി രണ്ടിന്റെ ഭാഗമായി ശുദ്ധജല മത്സ്യകൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ക്ക് ശാസ്ത്രീയ മത്സ്യകൃഷിയില്‍ ഏകദിന പരിശീലനവും സൗജന്യ മത്സ്യവിത്തും മത്സ്യത്തീറ്റയുടെ ആനുകൂല്യവും ലഭിക്കും. മുന്‍വര്‍ഷത്തില്‍ ജില്ലയില്‍ പദ്ധതി പ്രകാരം 1310 ഹെക്ടര്‍ പ്രദേശത്ത് ശുദ്ധജല മത്സ്യകൃഷി നടപ്പാക്കിയിരുന്നു. ഇതുവഴി 3500 ടണ്‍ ശുദ്ധജല മത്സ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞു.
ഈ വര്‍ഷം ജില്ലയില്‍ 1325 ഹെക്ടര്‍ പ്രദേശത്ത് ശുദ്ധജല മത്സ്യകൃഷി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അപേക്ഷ ലഭിക്കുന്നതിന് അതതു പഞ്ചായത്തിലെ അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്ററുമായോ മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസുമായോ ബന്ധപ്പെടുക. വിശദവിവരത്തിന് ഫോണ്‍: 0477 2252814.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."