കളികളില്‍ ഏര്‍പ്പെടാത്തത് കുട്ടികളെ ദുഷ്പ്രവണതകളിലേക്ക് നയിക്കും: ഋഷിരാജ്‌സിംഗ്
പേരൂര്‍ക്കട: കളികളില്‍ ഏര്‍പ്പെടാത്തത് കുട്ടികളെ ദുഷ്പ്രവണതകളിലേക്ക് നയിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്.
വട്ടിയൂര്‍ക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌കൂള്‍തല ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിഭാഗം കുട്ടികളും സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തിലൂടെ ധാരാളം സമയം കളയുന്നതായും ഇതുവഴി രക്ഷിതാക്കളുമായി സംസാരിക്കുന്ന സമയം ചുരുങ്ങി വരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂളില്‍ വളരെ നേരം ചെലവഴിച്ച അദ്ദേഹം കുട്ടികളുമായി സംവദിച്ച് അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയാണ് മടങ്ങിയത്. ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ രഹസ്യമായി വിവരം നള്‍കാന്‍ രണ്ട് വാട്‌സ് ആപ്പ് ഫോണ്‍നമ്പരുകളും അദ്ദേഹം നല്‍കി.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ മുഹമ്മദ് ഉബൈദ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. അനികുമാര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ മീനാകുമാരി, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജസീല, സ്റ്റാഫ് സെക്രട്ടറി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."