പീഡനം: മൂന്ന് യുവാക്കള്‍ പിടിയില്‍
ചാവക്കാട്: മൊബൈല്‍ ഫോണില്‍ സംസാരിച്ച വിവരം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ഭിന്നശേഷിയുള്ള ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരുവത്ര പുത്തന്‍കടപ്പുറം ചീനിച്ചുവട് കറുത്താക്ക വീട്ടില്‍ മുഹമ്മദ് റാഫി (28), മലപ്പുറം ജില്ലയിലെ പുതുപൊന്നാനി സ്വദേശികളായ വടക്കേപ്പുറത്ത് വീട്ടില്‍ ഷിഹാബുദ്ധീന്‍ മുഹമ്മദ് (31), അക്കരയില്‍ വീട്ടില്‍ അഷ്‌ക്കര്‍ ഹംസ (28) എന്നിവരെയാണ് ചാവക്കാട് സി.ഐ അറസ്റ്റ് ചെയ്തത്. മണത്തല സ്വദേശിയും ഭിന്നശേഷിയുമുള്ള 28കാരിയായ യുവതിയുടെ പരാതിയിലാണ് പൊലിസ് നടപടിയെടുത്തത്.
യുവതി വിറ്റ ഫോണില്‍ നിന്ന് ലഭിച്ച നമ്പറില്‍ വിളിച്ചാണ് മുഹമ്മദ് റാഫി അവരുമായി പരിചയത്തിലായത്. പരിചയം നിറഞ്ഞ സൗഹൃദത്തിലാവുകയും ആദ്യം ആയിരവും പിന്നെ നാലായിരവും വാങ്ങിയ റാഫി പിന്നീട് പലവട്ടം സ്വര്‍ണവും വാങ്ങിയിരുന്നു. യുവതി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുമ്പോള്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ സഹായം നല്‍കിയതു വഴിയാണ് പൊന്നാനി സ്വദേശിയായ ഷിഹാബുദ്ധീനുമായി പരിചയത്തിലായത്. ഇയാളുമായുള്ള പരിചയമാണ് കൂട്ടുകാരനായ അഷ്‌ക്കറും അടുക്കാന്‍ കാരണമായത്. യുവതിയുടെ ഭര്‍ത്താവ് ശാരീരികാസ്വാസ്ഥ്യമുള്ളയാളാണ്. പ്രതികള്‍ ഇത് മുതലെടുക്കുകയായിരുന്നു. പീഡനത്തിന് പുറമെ യുവതിയില്‍ നിന്ന് കൈപ്പറ്റിയ സ്വര്‍ണവും പണവും തിരിച്ചുകൊടുക്കാനും പ്രതികള്‍ തയാറായില്ല.
മുഹമ്മദ് റാഫി പാവറട്ടി പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കളവുകേസിലെ പ്രതിയും കൂടിയാണ്. ഒരു വര്‍ഷത്തിലേറെയായി പല തവണ യുവതിയുടെ വീട്ടിലെത്തെിയാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. യുവതിയെ ഭീഷണിപ്പെടുത്തി ബലാല്‍ സംഘം ചെയ്തുവെന്നാണ് മൂന്നുപേര്‍ക്കുമെതിരെയുള്ള കേസ്.യുവതിക്കുണ്ടായ മാനസിക പിരിമുറുക്കം കണ്ട് വീട്ടുകാരുടെ അന്വേഷണമാണ് സംഭവം പുറത്തറിയാനിടയായത്. എസ്.ഐ കെ.വി മാധവന്‍, എ.എസ്.ഐ അനില്‍ മാത്യു, സി.പി.ഒമാരായ വര്‍ഗീസ്, എ.കെ അസീസ്, ലോഫി രാജ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."