അങ്ങാടിപ്പുറം വില്ലേജ് ഓഫീസിന്റെ കെട്ടിട അപകടാവസ്ഥ മങ്കട എം.എല്‍.എ ടി എ അഹമ്മദ് കബീര്‍ സന്ദര്‍ശിച്ചു.
അങ്ങാടിപ്പുറം :സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുന്നതും ,ഓഫീസ് കെട്ടിടത്തിന് ശോചനിയാവസ്ഥയും സുപ്രഭാതം വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് മങ്കട എം.എല്‍.എ ടി എ അഹമ്മദ് കബീര്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു.
ഓഫീസിന്റെ ശോചനിയാവസ്ഥയെക്കുറിച്ച് വില്ലേജ് ഓഫീസര്‍ ഗിരീഷ് എം.എല്‍.എയെ പറഞ്ഞ് ബോധ്യപ്പെടുത്തി.
പരാതി കണ്ട ശേഷം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും തുടര്‍നടപടികള്‍ വേഗത്തിലാക്കുവാന്‍ ശ്രമിക്കുമെന്നും എം എല്‍ എ പറഞ്ഞു.
വില്ലേജ് ഓഫീസര്‍ നെല്‍കിയ പരാതി പെരിന്തല്‍മണ്ണ പൊതുമരാമത്ത് ഓഫീസില്‍ നിന്നും കഴിഞ്ഞ മാസം തന്നെ
മലപ്പുറം എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ പരിഗണനക്കായി വിട്ടിട്ടുണ്ട്.
എന്നാല്‍ ഇവിടെ നിന്നുള്ള ഭരണാനുമതി ലഭിക്കാനുള്ള കാലതാമസമാണ് പണികള്‍ തുടങ്ങുവാന്‍ വൈകുന്നത്.
മണ്‍സൂണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അറ്റകുറ്റപണികള്‍ നടത്തുക.
വില്ലേജ് ഓഫീസിന്റെ ജനാലുകള്‍ സുരക്ഷമല്ലാത്തതിനാല്‍ ഫയലുകളെല്ലാം സൂക്ഷിച്ചിരിക്കുന്നത് ഏറെ ഭയത്തോടെയാണെന്നും വില്ലേജ് ഓഫീസര്‍ ഗിരീഷ് പറഞ്ഞു.
മഴക്കാല സുരക്ഷക്കായി നിര്‍മ്മിച്ച അസ്പറ്റസ് ഷീറ്റ് തകര്‍ന്നതോടെ ഓഫീസിന്റെ മുകള്‍ വശം വഴി വെള്ളം കോണ്‍ക്രീറ്റില്‍ തിങ്ങി നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്നതും ഇവിടെ
ഓഫീസില്‍ വിവിധ ആവിശ്യങ്ങള്‍ക്കായ് എത്തുന്നവര്‍ക്കും, ഓഫീസ് ജീവനക്കാര്‍ക്കും ജീവന് ഭീഷണിയുയര്‍ത്തുന്നു.
കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥലം സന്ദര്‍ശിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.
തുടര്‍ നടപടികള്‍ ഉടന്‍ തന്നെ കൈ കൊണ്ടില്ലെങ്കില്‍ അത് അപകടം വിളിച്ച് വരുത്തുന്നതിന് സമാനമായേക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."