HOME
DETAILS

പരാതിപരിഹാരം: മുഖ്യമന്ത്രിയുടെ ഓഫിസില്‍ പുതിയ സംവിധാനം വരുന്നു

  
backup
June 22, 2016 | 2:27 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരിട്ടുനല്‍കുന്ന പരാതികളില്‍ പരിഹാരം കാണാന്‍ പുതിയ സംവിധാനം വരുന്നു. ജില്ലാ കലക്ടറേറ്റുകള്‍ അടക്കമുള്ള ഓഫിസുകളില്‍ പരിഹാരം കാണാന്‍ സാധിക്കാത്ത പരാതികളില്‍ ഉടനടി തീര്‍പ്പ് കല്‍പ്പിക്കുന്ന സംവിധാനമാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സജ്ജമാക്കുന്നത്. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെ തയാറാക്കിവരികയാണ്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ എത്തുന്ന വ്യക്തി സെക്രട്ടേറിയറ്റിലെ സന്ദര്‍ശക സഹായ കേന്ദ്രത്തില്‍ പേരും മറ്റ് കാര്യങ്ങളും രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ തന്നെ പരാതിയുടെ ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരം ഇതിനായി നിയമിച്ച ഉദ്യോഗസ്ഥന് അറിയാന്‍ സാധിക്കും.
ഇതിനായി 30 മിനുട്ടെടുക്കും. താലൂക്ക് , ജില്ലാതലം എന്നിവിടങ്ങളില്‍ പരാതി സംബന്ധിച്ച് നടത്തിയ കത്തിടപാടുകള്‍, നേരിട്ടു സമര്‍പ്പിച്ച രേഖകള്‍, പരാതിയില്‍ തര്‍ക്കമോ, മറ്റ് നിയമപ്രശ്‌നങ്ങളോ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഞൊടിയിടയ്ക്കുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയും.

തുടര്‍ന്നു പരാതിക്കാരനില്‍ നിന്നു കൂടുതല്‍ തെളിവുകളോ, റിപ്പോര്‍ട്ടുകളോ ശേഖരിച്ചശേഷം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കും. ഇതിനിടയില്‍ പരാതിയുടെ പൂര്‍ണവിവരവും ഏറ്റവും ഒടുവിലത്തെ സ്ഥിതിയും ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. പരാതിയുമായി വരുന്ന വ്യക്തിയെ പേരെടുത്തു സ്വാഗതം ചെയ്യുന്ന മുഖ്യമന്ത്രി നേരിട്ടു വിവരങ്ങള്‍ ആരായും. എന്നാല്‍ ആദ്യമായി മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ എത്തുന്നവര്‍ക്ക് നേരിട്ടു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പരാതി ബോധിപ്പിക്കാം. പുതിയ സംവിധാനം വഴി സംശയനിഴലിലുളളവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്നതു തടയാന്‍ സാധിക്കുമെന്നും സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു.

ഇതിനായി സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളില്‍ നിന്നും വിവരം ശേഖരിച്ചു വരികയാണ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍, സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍, പെണ്‍വാണിഭം, കള്ളനോട്ട് ഇടപാട്, റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ളവര്‍, മറ്റ് ക്രമവിരുദ്ധ ഇടപാടില്‍ ഏര്‍പ്പെട്ടവര്‍ എന്നിവരുടെ പട്ടിക തയാറാക്കി പുതിയ സോഫ്റ്റ് വെയറില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയയും പുരോഗമിച്ചു വരുകയാണ്. പുതിയ സംവിധാനം എത്രയും പെട്ടന്ന് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  2 days ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  2 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; യുഎഇ-ഇന്ത്യ യാത്ര ഇനി ചെലവ് കുറയും, രണ്ട് പുതിയ വിമാനക്കമ്പനികൾ കൂടി വരുന്നു

uae
  •  2 days ago
No Image

യുപിയില്‍ ലവ് ജിഹാദ് ആരോപിച്ച് ജന്മദിനാഘോഷത്തിനെത്തിയ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ബജ്‌റങ് ദള്‍ ആക്രണം

National
  •  2 days ago
No Image

ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയുള്ള പോസ്റ്റ്; വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിങ്

National
  •  2 days ago
No Image

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു; കണ്ണീരോടെ പ്രവാസലോകം

uae
  •  2 days ago
No Image

ഇത് ഇവന്റ് മാനേജ്മെന്റ് ടീമല്ല; ഇവർ വിഖായയെന്ന നീലപ്പട്ടാളം

Kerala
  •  2 days ago
No Image

ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ ഉത്തര്‍ പ്രദേശ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു; ദുരൂഹതയെന്ന് ആരോപണം

Kerala
  •  2 days ago
No Image

കൊതുക് ശല്യം വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം

uae
  •  2 days ago