എസ്.എസ്.എല്‍.സി പരീക്ഷാ ഫലം: പേരാമ്പ്ര മേഖലയിലെ ഹൈസ്‌കൂളുകള്‍ക്ക് വിജയത്തിളക്കം
പേരാമ്പ്ര: വിജയത്തിളക്കത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഹൈസ്‌കൂളുകള്‍. ഒട്ടു നിരാശയ്ക്ക് വഴിയൊരുക്കാതെയായിരുന്നു ഫലം പുറത്ത് വന്നത്. ഗവണ്‍മെന്റ് ഹൈസ്‌കൂളുകളും, എയ്ഡഡ് ഹൈസ്‌കൂളുകളും മികച്ച വിജയം കരസ്ഥമാക്കി. ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ നൂറുശതമാനം വിജയം, 28 പേര്‍ പരീക്ഷയെഴുതിയതില്‍ 9 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയി. ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 99.13% വിജയത്തോടെ മികവിന്റെ കേന്ദ്രമായി മാറി, 115 പേര്‍ പരീക്ഷയെഴുതിയതില്‍ 114 പേര്‍ വിജയിച്ചതില്‍ 8 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ 97.26 ശതമാനം, പരീക്ഷയെഴുതി 73 പേരില്‍ 71 പേരും ഉപരിപഠനത്തിന് അര്‍ഹരായി, 2 മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കി. വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളിലും ഇത്തവണ കഴിഞ്ഞ തവണത്തെ വിജയശതമാനം കൂടിയിട്ടില്ലെങ്കിലും രണ്ട് പേര്‍ എ പ്ലസ് കരസ്ഥമാക്കി. പരീക്ഷയെഴുതിയ 53 പേരില്‍ 51 പേരും വിജയിച്ച് 96.22 ശതമാനം വിജയം കൈവരിച്ചു.
പ്രതീക്ഷകള്‍ തെറ്റിക്കാതെ ഇത്തവണയും പേരാമ്പ്ര ഹൈസ്‌കൂള്‍ 99.8 ശതമാനം വിജയത്തോടെ മികവുതെളിയിച്ചു. 456 പേര്‍ പരീക്ഷ എഴുതിയതില്‍ 3 പേരൊഴികെ എല്ലാവരും ഉപരിപഠനത്തിന് അര്‍ഹത നേടി. 93 പേര്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസോടെ വിജയത്തിളക്കം കൂട്ടി. കൊളത്തുവയല്‍ നൂറു ശതമാനം വിജയം നേടി. 171 പേര്‍ പരീക്ഷയെഴുതി, 30 പേര്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെള്ളിയൂര്‍ 98 ശതമാനം വിജയം നേടി. 590 പേര്‍ പരീക്ഷയെഴുതി, 76 പേര്‍ എപ്ലസ് നേടി. പടത്തുകടവ് ഹോളീഫാമിലി 100% വിജയം, 102 പേര്‍ പരീക്ഷയെഴുതി, 8 പേര്‍ എപ്ലസ് നേടി. വടക്കുംമ്പാട് 97% വിജയം, 391 പേര്‍ പരീക്ഷയെഴുതിയതില്‍ 379 പേര്‍ വിജയിച്ചു. 23 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കി. കൂത്താളി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൈതോത്ത് 97.5% വിജയം, 101 പേര്‍ പരീക്ഷയെഴുതിയതില്‍ 98 പേരും വിജയിച്ചു, 17 മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കി. അണ്‍എയ്ഡഡ് മേഖലയില്‍ 100% വിജയത്തോടെ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ പരീക്ഷയെഴുതിയ 29 പേരില്‍ 11 പേരു മുഴുവന്‍ വിഷയങ്ങള്‍ക്കു എപ്ലസ് കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."