HOME
DETAILS

ശൈഖ് ജീലാനി: ആത്മീയ ചക്രവാളത്തിലെ അതുല്യ ജ്യോതിസ്സ്

  
backup
June 22 2016 | 02:06 AM

%e0%b4%b6%e0%b5%88%e0%b4%96%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b2%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b5%80%e0%b4%af-%e0%b4%9a%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b5

ഹിജ്‌റ 470 ല്‍ ഇറാനിലെ ജീലാന്‍ എന്ന പ്രദേശത്ത് ജനിച്ച് ലോകം മുഴുവന്‍ ആത്മീയതയുടെ പ്രഭപരത്തിയ സ്വൂഫി വര്യനും പണ്ഡിതനുമാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ). അബൂ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ ബിന്‍ മൂസാ ബിന്‍ അബ്ദില്ലാഹ് എന്നാണ് പൂര്‍ണ നാമം. ബഗ്ദാദായിരുന്നു പ്രധാന പ്രവര്‍ത്തന മേഖല. ഹിജ്‌റ 488 ലാണ് ബഗ്ദാദില്‍ പ്രവേശിക്കുന്നത്. ഇമാം ഗസാലി ആത്മീയത തേടി ബഗ്ദാദില്‍ നിന്ന് യാത്ര തിരിച്ച അതേ വര്‍ഷമാണ് ശൈഖ് ജീലാനി (റ) അവിടെയെത്തുന്നത്.

ചെറു പ്രായത്തിലേ ഇല്‍മിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുകയും വിവിധ വിജ്ഞാന ശാഖകളില്‍ പാണ്ഡിത്യം നേടുകയും ചെയ്തു. ഹി. 525 ല്‍ അന്തരിച്ച ഹമ്മാദുബ്‌നു മുസ്‌ലിം അദ്ദബ്ബാസ്, ഹി. 511 ല്‍ അന്തരിച്ച അബൂ സഈദ് അല്‍മുഖര്‍രിമി എന്നിവരില്‍ നിന്നാണ് ത്വരീഖത്ത് സ്വീകരിച്ചത്. ഹന്‍ബലീ മദ്ഹബിലെ കര്‍മ ശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം ശരീഅത്തിന്റെ സമ്പൂര്‍ണതയായാണ് ത്വരീഖത്തിനെ അവതരിപ്പിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം മരുഭൂമിയിലൂടെയും വിജനപ്രദേശങ്ങളിലൂടെയും ചുറ്റി സഞ്ചരിച്ചാണ് ആധ്യാത്മികതയുടെ ഉന്നതങ്ങളിലെത്തിയത്. പിന്നീട് ഏകാന്ത വാസവും സഞ്ചാരവും അവസാനിപ്പിച്ച് ജനങ്ങളെ സംസ്‌കരിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുകയായിരുന്നു.

ഗുരുവര്യനായ അബൂ സഈദ്, ബാബുല്‍ അസ്ജ് എന്ന പ്രദേശത്ത് നിര്‍മിച്ച മദ്‌റസയാണ് തന്റെ പ്രബോധന കേന്ദ്രമായി ജീലാനി (റ) തെരഞ്ഞെടുത്തത്. ആഴ്ചയില്‍ മൂന്നു ദിവസം ഇവിടെ ബഹുമാനപ്പെട്ടവരുടെ പ്രഭാഷണങ്ങള്‍ നടക്കാറുണ്ടായിരുന്നു. നാടിന്റെ നാനാഭാഗത്ത് നിന്നും ആയിരക്കണക്കിനാളുകളാണ് ഈ സദസ്സില്‍ പങ്കെടുത്തിരുന്നത്. രാജാക്കന്മാര്‍, മന്ത്രിമാര്‍, ഖലീഫ തുടങ്ങി വലിയ വലിയ വ്യക്തിത്വങ്ങള്‍ വരെ ആ സദസ്സിലെ ശ്രോതാക്കളായിരുന്നു.

സത്യസന്ധതയാണ് തന്നെ വലിയ പദവികളിലെത്തിച്ചതെന്ന് പില്‍ക്കാലത്ത് ശൈഖ് ഓര്‍ക്കുന്നുണ്ട്. ഭക്തയും പണ്ഡിതയുമായ ഉമ്മയുടെ ഉപദേശമായിരുന്നു കളവ് പറയരുതെന്നത്. ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉമ്മയുടെ ഈ ഉപദേശം അദ്ദേഹം മുറുകെ പിടിച്ചു.

മനുഷ്യന്‍ സംസ്‌ക്കാര സമ്പന്നനാകാനുള്ള പത്ത് തത്ത്വങ്ങളാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. കാര്യത്തിലും തമാശയിലും കളവ് ഉപേക്ഷിക്കുക, വാഗ്ദത്തം ചെയ്തത് നിറവേറ്റുക, സൃഷ്ടികളിലൊന്നിനെയും ശപിക്കാതിരിക്കുക, ആര്‍ക്കെതിരേയും പ്രാര്‍ഥിക്കാതിരിക്കുക, മുസ്‌ലിംകള്‍ക്കെതിരേ സത്യനിഷേധവും ശിര്‍ക്കും ആരോപിക്കാതിരിക്കുക, തെറ്റുകളിലേക്ക് നോക്കാതിരിക്കുക, ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും ജനങ്ങളുടെ മേല്‍ ഭരമേല്‍പ്പിക്കാതിരിക്കുക, അല്ലാഹുവില്‍ മാത്രം തവക്കുലാക്കുക, വിനയം ജീവിതത്തിന്റെ മുഖമുദ്രയാക്കുക, അനാവശ്യമായി സത്യം ചെയ്യാതിരിക്കുക.

പാവപ്പെട്ടവരെ സഹായിക്കുന്നതിലും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിലും ശൈഖ് അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം തന്നെ പറയുന്നു: കര്‍മങ്ങളെ ഞാന്‍ പരിശോധിച്ചു നോക്കിയപ്പോള്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കലാണ് ഏറ്റവും ഉത്തമമായ കര്‍മം എന്നെനിക്ക് ബോധ്യപ്പെട്ടു. ലോകം മുഴുവനും എന്റെ കൈയിലെത്തുകയും അത് മുഴുവന്‍ പാവപ്പെട്ടവരെ ഭക്ഷിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ എനിക്ക് സാധിക്കുകയും ചെയ്‌തെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു.

തന്റെ ചിന്തകളുടെയും ഉപദേശങ്ങളുടെയുമൊക്കെ സമാഹാരമാണ് അല്‍ഫത്ഹുര്‍റബ്ബാനി, അല്‍ഗുന്‍യ, ഫുതൂഹുല്‍ഗൈബ് തുടങ്ങിയ ഗ്രന്ഥങ്ങള്‍. ഖുര്‍ആനും സുന്നത്തുമനുസരിച്ചുള്ള ആത്മീയ സരണികള്‍ മാത്രമാണ് ശരിയെന്നും അല്ലാത്തവയൊക്കെ പൈശാചികതയാണെന്നും മഹാനവര്‍കള്‍ ഉണര്‍ത്തുന്നു.

ശരീഅത്തിന്റെ വിഷയത്തില്‍ നിഷ്‌കര്‍ഷത വച്ചു പുലര്‍ത്തിയതു കൊണ്ടു തന്നെ സത്യവും അസത്യവും തിരിച്ചറിയാനുള്ള കഴിവ് മഹാന്് അല്ലാഹു കൊടുത്തു. ഭൗതികതയോടുള്ള അമിത താല്‍പര്യത്തിനെതിരേ ശൈഖ് തന്റെ പ്രഭാഷണങ്ങളിലും ഉപദേശങ്ങളിലും ശബ്ദിച്ചു കൊണ്ടിരുന്നു. അവസരവാദികളായ ഖലീഫമാര്‍ക്കെതിരെയും ഭരണാധികാരികള്‍ക്കെതിരെയും ശബ്ദമുയര്‍ത്തി. പണ്ഡിത വേഷധാരികളായ കപടന്മാര്‍ക്കെതിരിലും ശബ്ദിച്ചു. നശിച്ചു കൊണ്ടിരിക്കുന്ന ദീനീ ചിഹ്നങ്ങളെയും ആചാരങ്ങളെയും ജീവിപ്പിക്കാന്‍ മുന്നോട്ടു വന്നു. അതു കൊണ്ടു തന്നെ മുഹ്‌യിദ്ദീന്‍ എന്ന നാമവും ലഭിച്ചു. ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ അതിയായി ആഗ്രഹിക്കുകയും ദീനിന് കോട്ടം തട്ടുമ്പോള്‍ വല്ലാതെ മനസ്സ് വേദനിക്കുകയും ചെയ്തു.

ജീവിത യാത്രയില്‍ ഉപകാര പ്രദമായ നിരവധി തത്ത്വോപദേശങ്ങള്‍ മഹാനവര്‍കള്‍ ശിഷ്യ ഗണങ്ങള്‍ക്ക് പകര്‍ന്നു കൊടുത്തു. 'ദുന്‍യാവിനെ നിങ്ങള്‍ ഹൃദയത്തില്‍ നിന്നെടുത്ത് കൈയില്‍ വയ്ക്കുക; എന്നാല്‍ അത് നിങ്ങളെ ശല്യം ചെയ്യുകയില്ല' 'മൂന്നു കാര്യങ്ങള്‍ മനുഷ്യന്റെ സമയം വെറുതെ നഷ്ടപ്പെടുത്തിക്കളയുന്നവയാണ്; ഒന്ന്: നഷ്ടപ്പെട്ടു പോയതിനെക്കുറിച്ചോര്‍ത്ത് ദുഖിക്കുക. രണ്ട്: സ്വന്തത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുക. മൂന്ന്: എല്ലാ ജനങ്ങളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി ശ്രമിക്കുക.' ഇങ്ങനെ ആ ഉപദേശങ്ങള്‍ നീണ്ടു പോകുന്നു. ഒമ്പത് പതിറ്റാണ്ടു കാലത്തെ ജീവിതത്തിനു ശേഷം ഹിജ്‌റ. 561 ല്‍ ശൈഖ് ജീലാനി പരലോകം പൂകി. ബഗ്ദാദിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. ശൈഖ് ജീലാനിയുടെ ആത്മീയ സരണി ഖാദിരിയ്യാ ത്വരീഖത്ത് എന്ന പേരിലറിയപ്പെടുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ പല ഗുരുക്കന്മാരിലൂടെ ഈ സരണി വളര്‍ന്നു കൊണ്ടിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago