നിര്‍മാണജോലികള്‍ പൂര്‍ത്തീകരിക്കാനാവാത്ത അവസ്ഥയെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ്
അഞ്ചല്‍: മെറ്റല്‍, പാറ, എംസാന്റ് എന്നിവ ലഭിക്കാത്തതുമൂലം നിര്‍മാണ മേഖല സ്തംഭിച്ചെന്നും ജില്ലയിലെ ഭൂരിഭാഗം കരാറുകാരും പണി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഗവ. കോണ്‍ട്രാക്ടേഴ്സ് ഭാരവാഹികള്‍ രംഗത്തെത്തി. ജില്ലാ ഭരണകൂടത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്തിയിട്ടില്ല. കരാര്‍പ്രകാരം മാര്‍ച്ചില്‍ തന്നെ പൂര്‍ത്തീകരിക്കേണ്ട നിര്‍മാണ ജോലികളെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ മെറ്റല്‍ ക്വാറി ഉടമകളെ സഹായിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലെല്ലാം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുമ്പോഴും കൊല്ലം ജില്ലയില്‍ മാത്രമാണ് ഈ ബുദ്ധിമുട്ടുണ്ടായിട്ടുള്ളതെന്നും ഇവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ആള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പുനലൂര്‍ യൂനിറ്റ് പ്രസിഡന്റ് കെ. സോദരന്, സെക്രട്ടറി പി.കെ അശോകന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."