ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം: കലക്ടര്‍
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ടി.വി അനുപമ. ചെങ്ങന്നൂരില്‍ ചേര്‍ന്ന ഉപതിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
പോളിങ് ബൂത്തുകളിലെല്ലാം ഹരിത നിയമാവലി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഉപതിരഞ്ഞെടുപ്പില്‍ 10 സ്ത്രീ സൗഹൃദ പൊളിങ് സ്റ്റേഷനുകളില്‍ പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പടെ എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും.
ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ടോയ്‌ലെറ്റ്, മറ്റ് സൗകര്യങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. സ്ത്രീസൗഹൃദ പോളിങ് സ്റ്റേഷനുകളുടെ കാര്യത്തില്‍ കുടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പോളിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനമായിട്ടുണ്ട്. ആര്‍.ഡി.ഒ സുരേഷ്‌കുമാര്‍, ബി.ഡി.ഒ എസ്. ഹര്‍ഷന്‍, തഹസിദാര്‍ ഗ്രിഗറി ഫിലിപ്പ്, തഹസില്‍ദാര്‍ (എല്‍.ആര്‍) ജെ. നബീസ്, ഡപ്യൂട്ടി തഹസില്‍ദാര്‍ മോഹനന്‍പിള്ള, അതുല്‍ സ്വാമിനാഥന്‍, വില്ലേജ് ഓഫീസര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."