പ്രകോപനങ്ങളുടെ വലയില്‍ വീഴരുത്: എം.വി ഗോവിന്ദന്‍
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ സംഘര്‍ഷ പശ്ചാത്തലം രൂപപ്പെടുത്താനുള്ള ബോധപൂര്‍വ ശ്രമങ്ങളുടെ ഭാഗമാണ് പ്രചാരണ ചുവരെഴുത്തു നടത്തിയതിന്റെ പേരില്‍ മതില്‍ തകര്‍ത്ത സംഭവമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ സിറ്റിങ് സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ്.
എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ടും ഭൂരിപക്ഷവും വര്‍ധിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ സംഘര്‍ഷം സൃഷ്ടിച്ച് മുതലെടുപ്പിന് ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്.
സാമൂഹവിരുദ്ധര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കുന്നില്ല. എന്നാല്‍ പ്രകോപനമുണ്ടാക്കി സംഘര്‍ഷത്തിനുള്ള സാഹചര്യങ്ങളെ എല്‍.ഡി.എഫ് പ്രവര്‍ത്തകരും ജനങ്ങളും കൃത്യമായി തിരിച്ചറിയണം. തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ മുഴുവന്‍ ജനങ്ങളും ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."