കെട്ടുങ്ങല്‍ ചലിക്കും പാലം നാടിന് സമര്‍പിച്ചു
അണ്ടത്തോട്: തങ്ങള്‍പ്പടി- കെട്ടുങ്ങല്‍ ചലിക്കും പാലം നാടിന് സമര്‍പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. കനോലി കനാലിനു കുറുകെ പുന്നയൂര്‍ക്കുളം പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് 75 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
കനോലില്‍ കാല് വഴി ഉയരം കൂടിയ ബോട്ടുകള്‍ക്കും മറ്റും ഗതാഗതത്തിന് ആവശ്യാനുസരണം ഉയര്‍ത്താനും പിന്നീട് താഴ്ത്താനും പാകത്തിലാണ് പാലം നിര്‍മിച്ചത്. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, വൈസ് പ്രസിഡന്റ് സുബൈദ വെളുത്തേടത്ത്, ജില്ലാ പഞ്ചായത്ത് അംഗം ടി.എ. ഐഷ, മുന്‍ ജില്ലാ പഞ്ചായത്തംഗം ആര്.പി. ബഷീര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ ലീനസ്, എ.എം. അലാവുദ്ദീന്‍, കെ.എസ്. ഭാസ്കരന്, ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ ഷാജി, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.ബി. ആര്യ , വാര്‍ഡ് മെംബര്‍ കെ.എച്ച്. ആബിദ്, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം.കെ. ബക്കര്‍, എ.കെ. മൊയ്തുണ്ണി, എ.വൈ. കുഞ്ഞുമൊയ്തു, പി. സുധീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."