HOME
DETAILS
MAL
'ലഹരി വിരുദ്ധ കാവലാള്‍ കൂട്ടം'
backup
March 12 2017 | 01:03 AM
അമ്പലപ്പുഴ: ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലാ പൊലിസിന്റെ ആഭിമുഖ്യത്തില്‍
ലഹരി വിരുദ്ധ കാവലാള്‍ കൂട്ടം എന്ന പേരില്‍ ലഹരി വിരുദ്ധ കാംപയിന് സംഘടിപ്പിച്ചു.
പുന്നപ്ര ഗവ.ജെ ബിസ്കൂളില്‍ നടന്ന പരിപാടി ആലപ്പുഴ ജില്ലാ നാര്‍കോര്‍ട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ എച്ച് മുഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. ലഹരിയ്ക്ക് അടിമപെട്ടുകൊണ്ടിരിയ്ക്കുന്ന യുവാക്കളെയാണ് സമൂഹത്തില്‍ കണ്ടുവരുന്നത്. മാതാപിതാക്കള്‍ പഠനത്തിന് പോകുന്ന മക്കളെ പറ്റി അന്വേഷിച്ച് വ്യക്തത വരുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജനമൈത്രി റസിഡന്റ് കോഡിനേഷന്‍ ചെയര്മാന് കമാല്‍ എം മാക്കിയില്‍ അദ്ധ്യക്ഷനായി.എസ്.ഐ. ഇ.ഡി ബിജു, അനില്‍ കുമാര്‍, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ലത, കൃഷ്ണപ്രിയ തോബിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."