സുപ്രഭാതം 'തദ്ദേശം വികസനം' പദ്ധതിക്ക് തുടക്കം
തിരൂരങ്ങാടി: സുപ്രഭാതം ദിനപത്രം ആരംഭിച്ച 'തദ്ദേശം വികസനം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സീനത്ത് ഗ്രൂപ്പ് മാനേജിങ് പാര്‍ട്ണര്‍ മനരിക്കല്‍ അബ്ദുല്‍ കലാമിന് കോപ്പി നല്‍കി പി.കെ അബ്ദുറബ്ബ് എം.എല്‍.എ നിര്‍വഹിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ സുപ്രഭാതത്തിന് സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചൊലുത്താനായിട്ടുണ്ടെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. വസ്തുതാപരമായ വാര്‍ത്തകളിലൂടെ നാടിന്റെ പുരോഗതിയും സമൂഹത്തിന്റെ ഉന്നമനവും ലക്ഷ്യം വച്ചുള്ള സുപ്രഭാതത്തില്‍ മാധ്യമപ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ നടന്ന ചടങ്ങില്‍ സുപ്രഭാതം മലപ്പുറം റസിഡന്റ് എഡിറ്റര്‍ പി. ഖാലിദ് അധ്യക്ഷനായി. തിരൂരങ്ങാടി നഗരസഭാ അധ്യക്ഷ കെ.ടി റഹീദ, വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍കുട്ടി, ലൈലാസ് ഹോസ്പിറ്റല്‍ എം.ഡി നസറുല്ല, അബ്ദുല്‍ കലാം മനരിക്കല്‍, സിദ്ദീഖ് പനക്കല്‍, സുപ്രഭാതം മലപ്പുറം ബ്യൂറോ ചീഫ് സി.പി സുബൈര്‍, ആര്‍.എം ശിഹാബ്, മുഷ്താഖ് കൊടിഞ്ഞി സംസാരിച്ചു. മാനസ ഡയറക്ടര്‍ അബ്ദുറസാഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂനിറ്റ് പ്രസിഡന്റ് സിറ്റിപാര്‍ക് നൗഷാദ്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.വി അബു, ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ എം.എ റഹീം, എം.എന്‍ മൊയ്തീന്‍, പട്ടാളത്തില്‍ ഹംസ, എം.പി ഹംസ, സി.എച്ച് അക്ബര്‍, അഷ്‌റഫ് തച്ചറപ്പടിക്കല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."