സ്വച്ഛ്ഭാരത് അഭിയാന് പ്രചാരണത്തിന് പാകിസ്താനി ബാലികയുടെ ചിത്രം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ ലഘുലേഖയുടെ പുറംചട്ടയില്‍ പാകിസ്താനി ബാലികയുടെ ചിത്രം അടിച്ചത് വിവാദത്തില്‍.
ബിഹാറിലെ ജമൂയി ജില്ലാ ഭരണകൂടം പുറത്തിറക്കിയെ ലഘുലേഖയുടെ കവര്‍ ചിത്രമാണ് വിവാദമായിരിക്കുന്നത്. ബാലികയുടെ കവര്‍ ചിത്രമുള്ള അയ്യായിരത്തിലധികം ലഘുലേഖകളാണ് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ വിതരണം ചെയ്തത്.
സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി ബിഹാറിലെ ജമൂയി ജില്ലയില്‍ നടപ്പാക്കുന്ന സ്വച്ഛ് ജമൂയി സ്വസ്ഥ് ജമൂയി പദ്ധതിയുടെ പ്രചാരണത്തിനായാണ് ലഘുലേഖ തയാറാക്കിയത്.
ഇതിന്റെ കവറില്‍ പാകിസ്താന് പതാക വരയ്ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് അച്ചടിച്ചിരുന്നത്.
പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുള്ള ബോധവല്കരണത്തിനായി പാകിസ്താനില്‍ നടത്തിയ പ്രചാരണത്തില്‍ യൂനിസെഫ് ഉപയോഗിച്ച ചിത്രമാണ് ബിഹാറിലെ ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാര്‍ പകര്‍ത്തിയത്.
സംഭവം വിവാദമായതോടെ ജമൂയി ജില്ലാ മജിസ്ട്രേറ്റ് സുധീര്‍ കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
മുന്‍ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന ഡോ. കൗശല്‍ കിഷോറാണ് പുസ്തകങ്ങള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."