HOME
DETAILS

ലഭിച്ചത് 18 ശതമാനം അധികമഴ

  
backup
May 05, 2018 | 8:55 PM

%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-18-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%ae%e0%b4%b4

 



കോഴിക്കോട്: മാര്‍ച്ചും ഏപ്രിലും തകര്‍ത്തു പെയ്തതോടെ സംസ്ഥാനത്ത് വേനല്‍മഴയുടെ ലഭ്യതയില്‍ ശരാശരിയേക്കാള്‍ 18 ശതമാനം വര്‍ധനവ്.
മാര്‍ച്ച് മുതല്‍ ഈ മാസം രണ്ടുവരെയുള്ള സംസ്ഥാന കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 18ഉം ലക്ഷദ്വീപില്‍ 206ഉം ശതമാനം അധിക മഴ ലഭിച്ചു. സംസ്ഥാനത്ത് ഈ കാലയളവില്‍ ലഭിക്കേണ്ട 151.3 എം.എം മഴയ്ക്ക് പകരം 179 എം.എം മഴലഭിച്ചു. 66.2 എം.എം മഴ ലഭിക്കേണ്ട ലക്ഷ ദ്വീപില്‍ 202.5 എം.എം മഴയാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് കാലവര്‍ഷം ലഭിച്ച വയനാട്ടിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വേനല്‍മഴ പെയ്തത്. 80 ശതമാനം അധികമഴയാണ് വയനാട്ടില്‍ ലഭിച്ചത്. കാസര്‍കോട് 79 , കോഴിക്കോട് 73, കണ്ണൂര്‍ 60 ശതമാനം എന്നിങ്ങനെ അധിക മഴ ലഭിച്ചു. ഈ ജില്ലകളെല്ലാം മഴ വളരെ കൂടുതല്‍ ലഭിച്ച ഗണത്തിലാണ്. മഴ കൂടുതല്‍ ലഭിച്ച ജില്ലകളുടെ പട്ടികയില്‍ മുന്നില്‍ എറണാകുളമാണ്. 58 ശതമാനം.
കോട്ടയം (47), മലപ്പുറം (50) എന്നിവയാണ് മറ്റുജില്ലകള്‍.
സാധാരണ മഴലഭിച്ച ജില്ലകളില്‍ മുന്നില്‍ 19 ശതമാനം അധിക മഴലഭിച്ച പത്തനംതിട്ടയാണ്. പാലക്കാട് (10), കൊല്ലം (2), 7 ശതമാനം മഴ കുറവ് ലഭിച്ച ഇടുക്കി എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടും.
ഏറ്റവും കുറവ് മഴലഭിച്ചത് തിരുവനന്തപുരത്താണ്.
40 ശതമാനം. 36 ശതമാനം മഴക്കുറവ് ലഭിച്ച തൃശൂരും 25 ശതമാനം മഴക്കുറവ് ലഭിച്ച ആലപ്പുഴയും മഴകുറവുള്ള ജില്ലകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  6 minutes ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  10 minutes ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  14 minutes ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  15 minutes ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  19 minutes ago
No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  an hour ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  an hour ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  an hour ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  an hour ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  2 hours ago