HOME
DETAILS

തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം ഇന്ന് തെളിയും; നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം ഇന്ന്

  
Web Desk
April 08 2024 | 04:04 AM

election nomination cancellation last day

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നൽകിയ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി. സമയപരിധി കഴിയുന്നതോടെ അന്തിമ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. 

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 204 സ്ഥാനാർഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്. ആകെ 290 സ്ഥാനാർഥികൾ പത്രിക നൽകിയതിൽ നിന്ന് സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ബാക്കിയുള്ളവരിൽ ആരൊക്കെ പത്രിക പിൻവലിക്കും എന്ന് ഇന്നറിയാം. അന്തിമ പട്ടിക പുറത്തുവരുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ശക്തമാകും. 

നിലവിൽ 14 പേരുമായി കോട്ടയമാണ് സ്ഥാനാർഥികളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. കോഴിക്കോടും തിരുവനന്തപുരവുമാണ് രണ്ടാമത്. രണ്ടുമണ്ഡലത്തിലും 13 പേർ മത്സര രംഗത്തുണ്ട്. കണ്ണൂരും ചാലക്കുടിയിലും കൊല്ലത്തും 12 പേരും ആലപ്പുഴ, പാലക്കാട്, വടകര മണ്ഡലങ്ങളിൽ 11 പേരും മത്സരിക്കുന്നു. ഏറ്റവും കുറവ് സ്ഥാനാർഥികൾ ഉള്ളത് ആലത്തൂരാണ്. ആകെ 5 പേരാണ് ഇവിടെ നാമനിർദേശപത്രിക നല്‍കിയിരിക്കുന്നത്. 

ഈ മാസം 26 നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ ആലപ്പുഴ ഒഴികെയുള്ള 19 മണ്ഡലങ്ങളും യു.ഡി.എഫിന്റെ കയ്യിലാണ്. ഇത്തവണ കൂടുതൽ സീറ്റുകൾ നേടാൻ എൽ.ഡി.എഫും, 20 സീറ്റും നേടാൻ യു.ഡി.എഫും സജീവമായി പ്രചാരണ രംഗത്തുണ്ട്. എന്നാൽ ഒരു സീറ്റെങ്കിലും പിടിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago