രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലിസ് ഉദ്യോഗസ്ഥന് എസ്.പിയുടെ അഭിനന്ദനം
എരുമപ്പെട്ടി: മുള്ളൂര്‍ക്കര ആറ്റൂരില്‍ അര്‍ദ്ധരാത്രിയില്‍ നടന്ന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലിസ് ഉദ്യോഗസ്ഥന് എസ്.പിയുടെ അഭിനന്ദനം. വടക്കാഞ്ചേരി അഡിഷണല്‍ എസ്.ഐ.ജോര്‍ജ്ജിനെയാണ് തൃശൂര്‍ റൂറല്‍ എസ്.പി.യതീഷ്ചന്ദ്ര അഭിനന്ദിച്ചത്.
ഏപ്രില്‍ 30 നാണ് എരുമപ്പെട്ടി മങ്ങാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച് തകര്‍ന്നത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എ.എസ്.ഐ.ജോര്‍ജ്ജിന്റെ വീടിന് സമീപമാണ് അപകടമുണ്ടായത്. അര്‍ദ്ധരാത്രിയില്‍ ഇടിയുടെ ശബ്ദംകേട്ട് വീട്ടില്‍ നിന്നും ഇറങ്ങിയോടിയെത്തിയ ജോര്‍ജ്ജും ഭാര്യ ജെസിയുമാണ് അപകടത്തില്‍പ്പെട്ടവരെ കാറില്‍ നിന്നും പുറത്തെടുത്തത്.
ഇതുവഴി സഞ്ചരിച്ചിരുന്ന മറ്റു യാത്രക്കാരുടെ സഹായത്താല്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ മങ്ങാട് പന്തലേങ്ങാട് ചന്ദ്രിക ആശുപത്രിയില്‍ വെച്ച് മരിച്ചു.
ഭര്‍ത്താവ് ബാലചന്ദ്രന് സാരമായി പരുക്കേറ്റിട്ടുണ്ടെങ്കിലും അപകട നില തരണം ചെയ്തു.
കാറിലുണ്ടായിരുന്ന ഇവരുടെ മകനും ഭാര്യയും കുഞ്ഞും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പ്പെട്ടെന്ന് ശ്രദ്ധയെത്താത്ത പ്രദേശത്തുണ്ടായ അപകടത്തില്‍ ജോര്‍ജ് നടത്തിയ തത്സമയ രക്ഷാപ്രവര്‍ത്തനമാണ് മറ്റുള്ളവരുടെ ജീവന്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."