HOME
DETAILS

നോക്കുകൂലി ആവശ്യപ്പെടുന്നതും കൊടുക്കുന്നതും കുറ്റകരം

  
backup
May 06 2018 | 05:05 AM

%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a8

 

പാലക്കാട്: ജില്ലയിലെ വിവിധ മേഖലകളിലെ ചുമട്ടുതൊഴിലാളികളുടെ കയറ്റിറക്ക് കൂലിനിരക്ക് ഏകീകരിച്ച് 20 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) സി.എം. സക്കീന അറിയിച്ചു.
തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. 2019 ജനുവരി 24 വരെയാണ് പുതുകിയ നിരക്കിന്റെ കാലാവധി. നിര്‍ബന്ധമായി രശീതി നല്‍കണമെന്നും വ്യവസ്ഥയില്‍ സൂചിപ്പിച്ച നിരക്കുകളെകാള്‍ കൂടുതല്‍ ആവശ്യപ്പെടാനോ കുറവ് നല്‍കാന്‍ പാടില്ലെന്നുമാണ് വ്യവസ്ഥ. സംസ്ഥാനത്തെ ചുമട്ടു തൊഴിലാളി മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌ക്കാരം പ്രാവര്‍ത്തികമാക്കുന്നതിന്റെയും ഭാഗമായാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള കയറ്റിറക്ക് ജോലി ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ അത്തരം ജോലികള്‍ക്കുള്ള പൂര്‍ണ അവകാശവും സ്വാതന്ത്ര്യവും ഉടമയ്ക്കായിരിക്കും. തലചുമടായി കൊണ്ടുപോവുന്നതിന് 25 മീറ്റര്‍ വരെയുള്ള ദൂരത്തിന് അധിക കൂലി ആവശ്യപ്പെടാന്‍ പാടില്ല. തലച്ചുമടായി കയറ്റാനോ ഇറക്കാനോ പറ്റാത്ത സാധനങ്ങള്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ 10 മീറ്റര്‍ വരെ ചുമക്കാനും പ്രത്യേക കൂലി ആവശ്യപ്പെടരുത്. അതേസമയം, 10 മീറ്ററിന് മേല്‍ 20 മീറ്റര്‍ വരെ 20 ശതമാനവും 20 മീറ്ററിന് മുകളിലുള്ള ഓരോ 10 മീറ്ററിനും 20 ശതമാനം വീതം അധികവേതനം നല്‍കണം.
യന്ത്രസഹായത്താല്‍ മാത്രം ചെയ്യുന്ന കയറ്റിറക്ക് ജോലികളില്‍ തൊഴിലാളികള്‍ അവകാശം ഉന്നയിക്കാനും കൂലി ആവശ്യപ്പെടാനും പാടില്ല. നോക്കുകൂലി ആവശ്യപ്പെടുന്നതും കൊടുക്കുന്നതും നിയമവിരുദ്ധവും കുറ്റകരവുമാണ്. ടിംബര്‍, ഗ്രാനൈറ്റ്, ഗ്ലാസ് എന്നിവയുടെ കൂലിയില്‍ തര്‍ക്കമുണ്ടായാല്‍ പ്രത്യേകം ചര്‍ച്ച നടത്തുമെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ സൂചിപ്പിക്കുന്നു.
ഇഷ്ടിക, വെട്ടുക്കല്ല്, ഓട് തുടങ്ങിയ നിര്‍മാണ-സെന്ററിങ് സാധനങ്ങള്‍, കോണ്‍ക്രീറ്റ് ഉത്പ്പന്നങ്ങള്‍, മരസാധനങ്ങള്‍, സിമന്റ്, ടൈല്‍സ് തുടങ്ങിയ വിവിധ ഉത്പ്പന്നങ്ങളുടെ ജില്ലയിലെ ചുമട്ടുതൊഴിലാളികളുടെ ഏകീകൃത കയറ്റിറക്ക് കൂലിപ്പട്ടിക lc.kerala.gov.in ല്‍ അറിയാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago