പട്ടികക്ക് പുറത്ത് 15,000 അര്‍ഹതയുള്ള കുടുംബങ്ങള്‍
മുന്‍ഗണനാ പട്ടിക ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ പ്രത്യേക ഗ്രാമസഭ കൂടി അംഗീകരിച്ചു തുടങ്ങിയപ്പോള്‍ ബി.പി.എല്‍ പട്ടികയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടേണ്ട 15,000 കുടുംബങ്ങള്‍ ഇപ്പോഴും പുറത്തുതന്നെ. താലൂക്ക് സ്‌പ്ലൈ ഓഫിസിലെ ജീവനക്കാര്‍ തന്നെ അതു രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. മുന്‍ഗണനാ ലിസ്റ്റില്‍ അഞ്ചുതരത്തിലാണ് കുടുംബങ്ങളെ തരംതിരിച്ചിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ പോലും കാസര്‍കോട് ജില്ലയില്‍ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയിട്ടുണ്ട്. നിരവധി തവണ പരാതികള്‍ നല്‍കാന്‍ അവസരം ഉണ്ടായിട്ടും ഇത്രയും കുടുംബങ്ങള്‍ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയതിന് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള രേഖകള്‍ കൃത്യസമയത്ത് പരിശോധനാ ഉദ്യോഗസ്ഥരുടെ മുന്നില്‍ എത്തിക്കാനാവാത്തതാണ് മുഖ്യകാരണമായി പറയുന്നത്. പല സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും ലഭിക്കേണ്ട രേഖകള്‍ മിക്ക കുടുംബങ്ങള്‍ക്കും കൃത്യസമയത്ത് പരിശോധനക്ക് ഹാജരാക്കാനായിരുന്നില്ല. മിക്ക പട്ടികജാതി കുടുംബങ്ങളും പട്ടികക്ക് പുറത്തായത് ഇതിനാലാണെന്ന് വ്യക്തമാണ്. നിരവധി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്‍പ്പെടുന്ന കുടുംബങ്ങളും പട്ടികയ്ക്ക് പുറത്താണ്.
മുന്‍ഗണനാ പട്ടികയുടെ അന്തിമ ലിസ്റ്റ് ഇറങ്ങിയതിനു ശേഷം ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതു ചൂണ്ടിക്കാട്ടി ദിനംപ്രതി ശരാശരി 50 ഓളം പരാതികളാണ് ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ലഭിക്കുന്നത്. ജില്ലയിലെ റേഷന്‍ കാര്‍ഡുള്ള കുടുംബങ്ങളില്‍ 45 ശതമാനം കുടുംബങ്ങള്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ജില്ലാ സ്‌പ്ലൈ ഓഫിസിലെ പ്രാഥമിക കണക്ക്. മുന്‍ഗണനാ പട്ടിക പുറത്ത്‌വന്ന് ഇത്രയും ദിവസത്തിനുള്ളില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ മുന്‍ഗണനാ പട്ടിക സംബന്ധിച്ച് കാല്‍ ലക്ഷത്തോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്.
ബാക്കി വരുന്ന 55 ശതമാനത്തില്‍ എത്ര കുടുംബങ്ങള്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാനുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ പരിശോധന തന്നെ വേണ്ടി വരുമെന്നാണ് അധികൃതരുടെ വാദം. എന്തായാലും 15,000 ത്തിനും 20,000 ഇടയിലുള്ള അര്‍ഹതയുള്ള കുടുംബങ്ങള്‍ ബി.പി.എല്‍ പട്ടികക്ക് പുറത്താണെന്നുള്ളത് യാഥാര്‍ഥ്യമാണെന്ന് അധികൃതര്‍ തുറന്ന് സമ്മതിക്കുന്നു. റേഷന്‍ കാര്‍ഡ് വിതരണം ചെയ്താലും കുറ്റമറ്റ മുന്‍ഗണനാ പട്ടിക തയാറാക്കല്‍ ഇനിയും നീളുമെന്നുറപ്പാണ്.
പരാതി നല്‍കാം
ഏപ്രില്‍ 30നു മുമ്പ് സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാനുള്ള സംവിധാനത്തിലേക്കാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ നിലവിലുള്ള മുന്‍ഗണനാ പട്ടിക വെച്ചായിരിക്കും പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുക. നിലവില്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്കും പരാതികള്‍ ഉള്ളവര്‍ക്കും താലൂക്ക് സപ്ലൈ ഓഫിസുകളില്‍ പരാതി നല്‍കാവുന്നതാണ്. എല്ലാ ദിവസവും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരേ പരാതികള്‍ സ്വീകരിക്കുന്നുണ്ട്. അനര്‍ഹര്‍ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച പരാതികളും താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നല്‍കാവുന്നതാണ്. പരാതികള്‍ വാങ്ങിവെച്ചാലും അതില്‍ ഉടനെ തീര്‍പ്പുണ്ടാകില്ല.
പുതിയ റേഷന്‍ കാര്‍ഡ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയ ശേഷമായിരിക്കും ഇത്തരം പരാതികള്‍ പരിശോധിച്ച് തീര്‍പ്പുണ്ടാക്കുക. അതുകൊണ്ട് തന്നെ മുന്‍ഗണനാ പട്ടിക സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിന് സിവില്‍ സപ്ലൈസ് വിഭാഗം കൃത്യമായ സമയ പരിധിയും നിശ്ചയിച്ചിട്ടില്ല.
അനര്‍ഹരുടെ
കാര്‍ഡുകള്‍
തടഞ്ഞുവയ്ക്കും
മുന്‍ഗണനാ പട്ടിക പ്രകാരം അനര്‍ഹര്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ റേഷന്‍ കാര്‍ഡ് തടഞ്ഞുവെക്കും. ഇത്തരം കാര്‍ഡുടമകളെ സംബന്ധിച്ച് പരാതി നല്‍കിയാല്‍ അത്തരം കാര്‍ഡുകള്‍ തടഞ്ഞ് വെച്ച് പരിശോധന നടത്തി ഏതു വിഭാഗത്തിലാണോ ഉള്‍പ്പെടുത്തേണ്ടത് ആ വിഭാഗത്തിലേക്ക് മാറ്റും.
ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. മുന്‍ഗണനാ ലിസ്റ്റ് രേഖാ പരിശോധനകളിലും മറ്റും ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുകയാണ്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."