കഴിഞ്ഞ വര്‍ഷമെടുത്ത ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വാറ്റ്
ജിദ്ദ: 2018ന് മുമ്പ് എടുത്ത പോളിസികള്‍ക്ക് മൂല്യവര്‍ധിത നികുതി അടയ്ക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍. ജനുവരി ഒന്നു മുതലാണ് സഊദിയില്‍ വാറ്റ് നിലവില്‍ വന്നത്. ഇതിനു മുമ്പായി എടുത്ത പോളിസികളില്‍ ഈ വര്‍ഷത്തില്‍ അവശേഷിക്കുന്ന കാലാവധിക്ക് അനുസൃതമായ വാറ്റ് അടയ്ക്കണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം പണമടച്ച പോളിസികളില്‍ ഈ കൊല്ലത്തില്‍ അവശേഷിക്കുന്ന കാലത്തേക്കുള്ള വാറ്റ് അടയ്ക്കണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നതിന് ഇന്‍ഷുറന്‍സ് മേഖലക്ക് മാത്രമാണ് അവകാശമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
ഈ വര്‍ഷം നല്‍കുന്ന സേവനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി അടയ്ക്കുന്നതിന് കമ്പനികള്‍ ബാധ്യസ്ഥരാണ്. ആരോഗ്യ സേവന കേന്ദ്രങ്ങള്‍ക്കും തേഡ് പാര്‍ട്ടിക്കും നല്‍കുന്ന പണത്തിന് ഇത്തരത്തില്‍ വാറ്റ് അടയ്ക്കണം. ഇതാണ് പോളിസികളില്‍ ഈ വര്‍ഷത്തില്‍ ഉള്‍പ്പെടുന്ന കാലത്തേക്കുള്ള വാറ്റ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നതിന് കാരണമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."