ഒരിക്കലെങ്കിലും ഒന്നുപോവാന്‍ ആരും ആഗ്രഹിച്ചു പോകുന്ന സ്ഥലമാണ് ലഡാക്ക്. റൈഡര്‍മാരുടെ പ്രിയപ്പെട്ട ലഡാക്ക് ട്രക്കിങ് പ്രിയരുടെ പറുദീസയുമാണ്
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് പ്ലയ്‌സാണ് ലഡാക്. കുണ്‍ലൂന്‍ മലനിരകള്‍ക്കും(വടക്ക്) ഹിമാലയപര്‍വതനിരകള്‍ക്കും (തെക്ക്) ഇടയിലായി സ്ഥിതി ചെയ്യുന്ന ലഡാക്ക് കാണാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. രണ്ട് പാതകളും കാലാവസ്ഥ പ്രശ്‌നങ്ങള്‍ കാരണം വര്‍ഷത്തില്‍ ഏതാനും മാസങ്ങള്‍ മാത്രമേ തുറക്കൂ. ഇന്ത്യയുടെ വടക്കേ അതിര്‍ത്തിയിലുള്ള ഒരു കേന്ദ്രഭരണപ്രദേശമാണ് ലഡാക്ക്. ലേ കാര്‍ഗില്‍ എന്നീ രണ്ടു ജില്ലകള്‍ ഉള്‍കൊള്ളുന്ന പ്രദേശമാണ് ലഡാക്ക്. ചുരങ്ങളുടെ നാട് എന്നാണ് ലഡാക്ക് എന്ന വാക്കിനര്‍ഥം. ഹിമാലയത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് ട്രക്കിങ് പ്രിയരുടെ പറുദീസയാണ്.
ലേ-യാണ് ലഡാക്കിലെ ഏറ്റവും വലിയ ടൗണ്‍. ലഡാക്ക് മേഖലയില്‍ ട്രക്കിങ് നടത്താന്‍ എത്തുന്ന സഞ്ചാരികള്‍ ആദ്യം എത്തുന്നത് ജമ്മുകശ്മീരിലെ ലേ-യിലാണ്.അപൂര്‍വമായ നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ലഡാക്ക്. ടിബറ്റന്‍ കഴുതകള്‍, ടിബറ്റന്‍ മാനുകള്‍, മര്‍മോത്തുകള്‍ അങ്ങനെ വിവിധ തരത്തിലുള്ള ജീവികളെ സഞ്ചാരികള്‍ക്ക് കാണാനാവും. യാക്കുകളാണ് ലഡാക്കിലെ മറ്റൊരു കാഴ്ച.
സഞ്ചാരികള്‍ക്ക് യാക്കിന്റെ പുറത്തുകയറി സഞ്ചരിക്കുകയും ചെയ്യാം. ആളുകള്‍ വളര്‍ത്തുന്ന യാക്കുകളാണിവ.
സഞ്ചാരികളോട് മാന്യമായി പെരുമാറുന്നവരുമാണ് ലഡാക്കികള്‍. വസ്ത്രധാരണയില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ലഡാക്കികള്‍ ഫോട്ടോയെടുക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ മടിയില്ലാത്തവരുമാണ്. ലഡാക്കിലെ മലനിരകളുടെ നെറുകയില്‍ സ്ഥിതിചെയ്യുന്ന ബുദ്ധവിഹാരങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
എങ്ങനെയാണ് പോവേണ്ടത്
ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്
ഐഎല്‍പി എന്ന ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഉപയോഗിച്ചേ ലഡാക്കിലെ വിവിധ പ്രദേശങ്ങളിലേക്ക് പോവാന്‍ കഴിയൂ. എന്നാല്‍ ലേ-യിലേക്കെത്താന്‍ ഐഎല്‍പി ആവശ്യമില്ല. ഐഎല്‍പി എടുക്കാന്‍ www.lahdclehpermit.in എന്ന വെബ്‌സൈറ്റിലൂടെ സ്വയം അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ ട്രാവല്‍ ഏജന്‍സി വഴിയും എടുക്കാം. അപേക്ഷയില്‍ പോവാന്‍ ഉദ്ധേശിക്കുന്ന സ്ഥലങ്ങള്‍ സൂചിപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷയും ഐഡികാര്‍ഡിന്റെ കോപ്പിയും ഫീസും ചേര്‍ത്ത് ലേയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസില്‍ സമര്‍പ്പിക്കുക. പെര്‍മിറ്റ് ലഭിച്ചാല്‍ രണ്ടു കോപ്പികള്‍കൂടെ എടുത്ത് കൈയില്‍ വയ്ക്കുക. ചെക്‌പോസ്റ്റുകളില്‍ ആവശ്യം വരും.15 ദിവസമാണ് ഐഎല്‍പിയുടെ പരമാവധി കാലാവധി.
യാത്ര സൗകര്യങ്ങള്‍
പൊതുഗതാഗതങ്ങള്‍ ലഡാക്കിലേക്ക് ലഭ്യമാണ്. ജമ്മു ബസ് സ്റ്റാന്‍ഡില്‍ നിന്ന് ശ്രീനഗറിലേക്കും കാര്‍ഗിലേക്കും ലേ-യിലേക്കും ബസ് കിട്ടും. ഇനി ട്രെയിനില്‍ ആണ് പോവുന്നതെങ്കില്‍ ഉദംപൂരില്‍ നിന്ന് ശ്രീനിഗര്‍ ബസ് കയറിയാലും മതി.
ലേ-യില്‍ എയര്‍പോര്‍ട്ടും ഉണ്ട്.
ബൈക്ക് റൈഡിങ്
സ്വന്തം വണ്ടിയില്‍ ലഡാക്കിലേക്ക് യാത്രചെയ്യുന്ന ഒട്ടേറെ റൈഡേഴ്‌സ് ഉണ്ട്. ഇവിടെ പെട്രോള്‍ പമ്പുകള്‍ കുറവാണ്. അതിനാല്‍ ഇന്ധനം കരുതിവയ്ക്കുക. റോഡിന്റെ അവസ്ഥയും കാലാവസ്ഥ പ്രശ്‌നങ്ങളും കാരണം വാഹനങ്ങള്‍ക്ക് യാത്രയ്ക്കിടെ കേടുപാടുകള്‍ സംഭവിക്കാറുണ്ട്. അതുകൊണ്ട് വണ്ടി നന്നായി സര്‍വിസ് ചെയ്യുക. എമര്‍ജന്‍സി ടൂള്‍ കിറ്റും എടുക്കുക.
റോഡില്‍ വഴുതിവീഴാന്‍ സാധ്യതയുള്ളതിനാല്‍ പരുക്കുകുറയ്ക്കാന്‍ കഴിയുന്ന റൈഡിങ് ഗിയറുകള്‍ധരിക്കുക.
ലഡാക്കിന് പുറത്തു നിന്നുള്ള പ്രീപെയ്ഡ് കണക്ഷനുകള്‍ ഇവിടെ പ്രവര്‍ത്തിക്കില്ല. എന്നാല്‍ പോസ്റ്റ് പെയിഡ് സിമ്മുകള്‍ക്ക് ആ പ്രശ്‌നമില്ല. ലഡാക്കില്‍ നിന്ന് പ്രീ പെയ്ഡ് സിം ലഭ്യമാണ്. പലയിടത്തും നെറ്റ് വര്‍ക്ക് ലഭ്യമാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."