മുസ്‌ലിം ലീഗുകാര്‍ ഒഴുക്കിനെതിരേ നീന്തുന്നവര്‍: ഇ.ടി
ഫറോക്ക്: മുസ്‌ലിം ലീഗുകാര്‍ ഒഴുക്കിനെതിരെ നീന്തുന്നവരാണന്ന് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'സമര്‍പ്പിതം2018' ഏകദിന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ബാഹ്യമായ ഇടപെടലുകള്‍ക്ക് വഴങ്ങാതെ മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് ലീഗെന്നും ആഴത്തിലുള്ള മുത്തുകളെ മുങ്ങിയെടുക്കാലവണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് പി.സി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷനായി. സംസ്ഥാന മുസ്‌ലിം ലീഗ് ഉപാധ്യക്ഷന്‍ എം.സി മായിന്‍ഹാജി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എന്‍.സി അബൂബക്കര്‍ , അഷറഫ് വേങ്ങാട്ട്, യു. പോക്കര്‍ ,എന്‍.സി അബ്ദുല്‍ റസാഖ്, കെ. മൂസ മൗലവി, നസീഫ് ചെറുവണ്ണൂര്‍ സംസാരിച്ചു.
വിവിധ സെഷനുകളില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി വര്‍ത്തമാനകാല രാഷ്ട്രീയം പ്രതിസന്ധിയും പരിഹാരവും എന്ന വിഷയം സംബന്ധിച്ചും മുസ്‌ലിം ലീഗ് ചരിത്രം 1962ന് ശേഷം പി.എച്ച് അബ്ദുല്ല മാസ്റ്ററും ക്ലാസെടുത്തു. തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ച ജില്ലാ ലീഗ് സെക്രട്ടറിയും മണ്ഡലം നിരീക്ഷകനുമായ സി.പി.എ അസീസ് മാസ്റ്റര്‍ നിയന്ത്രിച്ചു. മുസ്‌ലിം ലീഗ് രാഷ്ട്രീയവും ആത്മീയതയും എന്ന വിഷയത്തെ സംബന്ധിച്ച് റഫീഖ് സക്കറിയ ഫൈസി ഉല്‍ബോധനം നടത്തി. സമാപന സമ്മേളനം പാണക്കാട്ട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് കോയ ഹാജി, കെ.കെ ആലിക്കുട്ടി മാസ്റ്റര്‍, കെ.എം ബഷീര്‍, റിയാസ് അരീക്കാട്, എം.വി വീരാന്‍ കോയ ഹാജി, പി. ആസിഫ്, പി.എ വാരിദ്, കെ.പി മുഹമ്മദലി, അസ്‌ക്കര്‍ ഫറോക്ക്, എന്‍.കെ ബിച്ചിക്കോയ, എ. അഹമ്മദ് കോയ,
ഷാഹുല്‍ ഹമീദ് പട്ടത്താനം, എ. മൂസ കോയ ഹാജി, എം.ഐ മുഹമ്മദ് ഹാജി, മുഹമ്മദ്കക്കാട്, എം. കുഞ്ഞാമുട്ടി, കാസിം ചാലിയം, കെ.കെ മുഹമ്മദ് കോയ, ബി.വി മുഹമ്മദ് ബഷീര്‍, വി.പി ഇബ്രാഹിം, വി.പി അബദുല്‍ ജബ്ബാര്‍ മാസ്റ്റര്‍, ഷഹര്‍ബാനു,
പി. റുബീന, സി. ഗോപി, കെ.സി ശ്രീധരന്‍, കെ.പി പോക്കര്‍ക്കുട്ടി, എം. മൊയ്തീന്‍കോയ, പി.കെ അസീസ് മാസ്റ്റര്‍, മജീദ് അമ്പലം കണ്ടി, അനീസ് തോട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."