HOME
DETAILS
MAL
കെജ്രിവാളിന് തിരിച്ചടി; നയരൂപീകരണത്തില്‍ ഇടപെട്ടതിന് തെളിവുണ്ടെന്ന് കോടതി
April 09 2024 | 10:04 AM
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. നയരൂപീകരണത്തില്‍ ഇടപെട്ടതിന് തെളിവുകളുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് ചോദ്യംചെയ്ത് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്രിവാള് ഉള്‍പ്പെട്ടതായി വ്യക്തമാകുന്ന തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ് രിവാളിന്റെ വാദം കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."