പുഞ്ചപ്പാടത്ത് സാമൂഹ്യദ്രോഹികള്‍ തീയിട്ടു
താനൂര്‍: നന്നമ്പ്ര മോര്യ പുഞ്ചപ്പാടത്ത് സാമൂഹ്യദ്രോഹികള്‍ തീയിട്ടു. ശനിയാഴ്ച വൈകിട്ട് കത്തിപ്പടര്‍ന്ന അഗ്നി ഇന്നലെ ഉച്ചയോടെയാണു കെട്ടടങ്ങിയത്. അപകടങ്ങളോ കൃഷി നാശമോയുണ്ടായിട്ടില്ല. ചുറ്റു ഭാഗത്തും വിളവെടുക്കാറായ ഏക്കറുകളോളമുള്ള നെല്‍കൃഷി നാട്ടുകാരുടെ പരിശ്രമം കൊണ്ടാണു സംരക്ഷിക്കാനായത്.
കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ തീ കത്തിയതിനെ തുടര്‍ന്നാണ് ഇവിടെ അപകടമുണ്ടായതാണ്. ഉണങ്ങിക്കിടക്കുന്ന പുല്‍കൊടികളില്‍ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാര്‍ തീരൂര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പൊലിസ് വാഹനം പാടത്തേക്കിറക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചു പോവുകയായിരുന്നു. തുടര്‍ന്നു തീയണക്കുന്നതിനു നാട്ടുകാര്‍ വെള്ളം പമ്പ് ചെയ്യാന്‍ ശ്രമിച്ചു. ചുറ്റു ഭാഗത്തുമുള്ള വെള്ളക്കുഴികള്‍ വറ്റിവരണ്ടതിനാല്‍ ഈ ശ്രമവും പരാജയപ്പെടുകയായിരുന്നു. കാറ്റ് ശക്തമായതോടെ തീ കൂടുതല്‍ ഭാഗങ്ങളിലേക്കു പടര്‍ന്നുപിടിച്ചതോടെ നാട്ടുകാര്‍ അങ്കലാപ്പിലായി.
ഫയര്‍ ഫോഴ്‌സിനെ വീണ്ടും വിവരം അറിയിച്ചെങ്കിലും തടസങ്ങള്‍ പറഞ്ഞ് പിന്‍മാറുകയായിരുന്നു.
നെല്‍കൃഷിയിടങ്ങളിലേക്കു തീ പടരുമെന്നു കണ്ട നാട്ടുകാര്‍ കൃഷി സ്ഥലത്തിന്റെ ചുറ്റു ഭാഗങ്ങളില്‍ ട്രാക്ടര്‍ കൊണ്ടു വന്നു ഉഴുതുമറിച്ച് മണ്ണ് മറിച്ചിട്ടു. ഉച്ചയായതോടെ തീ ഏകദേശം കെട്ടടങ്ങി. കൃത്യം ചെയ്തവര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കുമെന്നു നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."