അബ്ദുറഹീമിന് കൈത്താങ്ങുമായി എസ്.കെ.എസ്.എസ്.എഫ്; പെരുന്നാളിന് പ്രവർത്തകർ ഫണ്ട് സ്വരൂപിക്കും
കോഴിക്കോട്: സഊദി അറേബ്യയിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഫറോക്ക് കോടാമ്പുഴയിലെ മച്ചിലകത്ത് അബ്ദുറഹീമിന് കൈത്താങ്ങുമായി എസ്.കെ.എസ്.എസ്.എഫ്. 18 വർഷമായി ജയിലിൽ കഴിയുന്ന റഹീമിന് വധശിക്ഷയിൽ നിന്നൊഴിവാകാൻ 34 കോടി രൂപയാണ് ആവശ്യമായി വന്നിട്ടുള്ളത്. കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകൾക്കൊപ്പം എസ്.കെ.എസ്.എസ്.എഫും ചെറിയ പെരുന്നാൾ ദിനത്തിൽ പൊതുസ്ഥലങ്ങളിൽ നിന്നും പള്ളികളിൽ നിന്നും റഹീമിന് വേണ്ടി ഫണ്ടുകൾ സ്വരൂപിക്കും.
റമദാനിൽ കൈവരിച്ച ആത്മസംതൃപ്തിയും സഹിഷ്ണുത മനോഭാവവും പകർന്നു നൽകാനുള്ള ഉത്തമമായ അവസരമാണിതെന്നും എല്ലാ പ്രവർത്തകരും ഉദാരമനസ്കരും റഹീമിന്റെ മോചനത്തിനു വേണ്ടിയുള്ള ഫണ്ട് സ്വരൂപണത്തിൽ പങ്കാളികൾ ആവണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി.അഷ്റഫ് കുറ്റിക്കടവ് എന്നിവർ അഭ്യർഥിച്ചു. സ്വരൂപിക്കുന്ന തുക വളരെ വേഗത്തിൽ താഴെ കാണിച്ച എക്കൗണ്ട് നമ്പറിലേക്ക് അയച്ചു കൊടുക്കണമെന്ന് അവർ അറിയിച്ചു.
MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO.074905001625
IFSC
CODE :ICIC0000749
BRANCH:ICICI MALAPPURAM
APP INSTALLE:
SAVE ABDUL RAHIM
GPAY -PATHU
9567 483 832
9072 050 881
8606 825 718
PHONEPE-
9745050466
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."