നീലഗിരിയിലെ വടക്കന്‍ വനമേഖല മുതുമലയോട് ചേര്‍ത്തു
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയുടെ വടക്ക് വന മണ്ഡലത്തിലെ 367 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുതുമല കടുവാ സങ്കേതത്തോട് ചേര്‍ത്തു.
ഇതോടെ സങ്കേതത്തിന്റെ വിസ്തൃതി 688 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നു. സങ്കേതത്തോട് ചേര്‍ന്നുള്ള വടക്ക് വനമേഖലയില്‍പെട്ട സിങ്കാര, സീഗൂര്‍, തെങ്കുമറാട്ട തുടങ്ങിയ വനദേശങ്ങളാണ് സങ്കേതത്തോട് ചേര്‍ത്തത്. വര്‍ഷങ്ങളായുള്ള നടപടികള്‍ക്കൊടുവിലാണ് പ്രദേശങ്ങള്‍ സങ്കേതത്തോട് ചേര്‍ത്ത് ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്.
സങ്കേതം ഡെപ്യൂട്ടി ഡയരക്ടര്‍മാരായ പുഷ്പാകരന്‍, ചെമ്പകപ്രിയ എന്നിവര്‍ക്കാണ് സങ്കേതത്തിന്റെ ഭരണ നിര്‍വഹണ ചുമതല.
വനമേഖലകള്‍ കൂട്ടിയോജിച്ചത് ജനങ്ങളെ ബാധിക്കുകയില്ലെന്നും സങ്കേതത്തിന്റെ അതിര്‍ത്തി സത്യമംഗലം കടുവാ സങ്കേതം വരെ നീണ്ടു കിടക്കുന്നതിനാല്‍ വന്യമൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ യഥേഷ്ടം സ്ഥലം ലഭിക്കുമെന്നും ജനവാസ കേന്ദ്രത്തില്‍ വന്യമൃഗ ശല്യം കുറയുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."