2016- സിറിയന്‍ കുരുന്നുകളെ കൊന്നൊടുക്കിയ വര്‍ഷം-യൂനിസെഫ് റിപ്പോര്‍ട്ട്
ജനുവരിയിലെ ഒരു തണുത്ത പുലര്‍കാലമായിരുന്നു അത്. പതിമൂന്നുകാരനായ മജീദും കൂട്ടുകാരന്‍ ഉമറും(11) അവരുടെ സൈക്കിളുമെടുത്ത് കളിക്കാനിറങ്ങിയതാണ്. തെക്കന്‍ അലപ്പൊയില്‍ അവരുടെ വീടിനു സമീപമുള്ള പാര്‍ക്കിലേക്കാണു യാത്ര. വെടിനിര്‍ത്തല്‍ ആരംഭിച്ച് രണ്ടാഴ്ചയായിക്കാണും. അതു കൊണ്ടു തന്നെ ഇരമ്പുന്ന യുദ്ധവിമാനങ്ങളുടെ ഭീകരമായ മൂളക്കങ്ങളില്ലാത്ത..സ്‌ഫോടനങ്ങള്‍ തീര്‍ക്കുന്ന ചോരക്കളങ്ങളും പൊടിമേഘങ്ങളുമില്ലാത്ത ദിവസം. അതിനിടെയാണ് പാര്‍ക്കിന് സമീപത്ത് മണ്ണില്‍ ആഴ്ന്നു കിടക്കുന്ന ഒരു വസ്തു മജീദിന്റെ കണ്ണില്‍ പെട്ടത്. ഒരു സോഡാക്കുപ്പി പോലെ തോന്നിയെന്നാണ് അതേ കുറിച്ച് മജീദ് പറഞ്ഞത്.
[caption id="attachment_266282" align="aligncenter" width="620"] മജീദ് സ്ന്നദ്ധപ്രവര്‍ത്തകയോടൊപ്പം[/caption]മണ്ണു നീക്കി നോക്കാനായി അതിന്‍മേല്‍ കാലു വെച്ചതേ മജീദിന് ഓര്‍മയുള്ളു. ഉഗ്രശബ്ദത്തോടെ ആകാശത്തിന്റെ വിരിമാറിലേക്ക് എറിയപ്പെട്ടു കഴിഞ്ഞിരുന്നു അവന്‍. ആളുകള്‍ എത്തി ഇരുവരേയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പു തന്നെ ഉമര്‍ യാത്രയായിരുന്നു. കാതടക്കുന്ന സ്‌ഫോടനങ്ങളും രക്തച്ചാലുകളുമില്ലാത്ത ലോകത്തേക്ക്. സഹിക്കാനാവാത്ത വേദനക്കിടയിലും തന്റെ കാലുകള്‍ അവിടുണ്ടെന്ന അറിവ് തന്നെ സന്തോഷവാനാക്കിയെന്ന് മജീദ് പറയുന്നു.
വരണ്ടുണങ്ങിയ മണ്ണില്‍ ഏതു നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന നിമിഷങ്ങളില്‍ ജീവിക്കുന്ന ഈ കുരുന്നുകള്‍ക്ക് ഇതൊക്കെയാണ് സന്തോഷങ്ങള്‍..ഇരുളകന്ന് വെളിച്ചം കണ്‍തുറക്കുമ്പോള്‍ തങ്ങളില്‍ ജീവന്റെ ശേഷിപ്പുകളുണ്ടെന്ന സന്തോഷം..തങ്ങളില്‍ മാത്രമല്ല കയ്യകലത്തിലുള്ള പ്രിയപ്പെട്ടവരിലും ശ്വാസമുണ്ടെന്ന സന്തോഷം...കുഞ്ഞുകൈകളും കാലുകളും ബാക്കിയുണ്ടെന്ന വലിയ സന്തോഷം...
വരണ്ടുണങ്ങിയ മണ്ണില്‍ ഏതു നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന നിമിഷങ്ങളില്‍ ജീവിക്കുന്ന ഈ കുരുന്നുകള്‍ക്ക് ഇതൊക്കെയാണ് സന്തോഷങ്ങള്‍..ഇരുളകന്ന് വെളിച്ചം കണ്‍തുറക്കുമ്പോള്‍ തങ്ങളില്‍ ജീവന്റെ ശേഷിപ്പുകളുണ്ടെന്ന സന്തോഷം..തങ്ങളില്‍ മാത്രമല്ല കയ്യകലത്തിലുള്ള പ്രിയപ്പെട്ടവരിലും ശ്വാസമുണ്ടെന്ന സന്തോഷം...കുഞ്ഞുകൈകളും കാലുകളും ബാക്കിയുണ്ടെന്ന വലിയ സന്തോഷം...
യൂനിസെഫ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് മജീദിന്റെ കഥ പറയുന്നത്. യുദ്ധം നഷ്ടപ്പെടുത്തിയ സ്‌കൂള്‍ കാലം തിരിച്ചുവരുന്നൊരു കിനാവിലാണ് മജീദ് ഇപ്പോള്‍ ജീവിക്കുന്നത്. പ്രിയപ്പെട്ട കൂട്ടുകാര്‍ക്കായി ഒരു വലിയ ഉപദേശവും റിപ്പോര്‍ട്ടില്‍ പറഞ്ഞു വെക്കുന്നു. വഴിയില്‍ കാണുന്ന ഒരു വസ്തുവും എടുത്തു പോവരുത്. കാരണം അത് നിങ്ങള്‍ക്ക് മരണക്കെണി ഒരുക്കിയേക്കാം...
2016 ആയിരുന്നു സിറിയയിലെ കുരുന്നുകളെ സംബന്ധിച്ച ഏറ്റവും ഭീകരമായ വര്‍ഷമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 625 കുട്ടികള്‍ 2016ല്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഒരു സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മാത്രം 255 കുട്ടികള്‍ മരിച്ചു വീണു. 647 കുട്ടികള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആശുപത്രികള്‍ക്കും സന്നദ്ധസേവകര്‍ക്കും നേരെ 338 ആക്രമണങ്ങളുണ്ടായതായും രേഖകളിലുണ്ട്. ഇതെല്ലാം രേഖകളില്‍ മാത്രമാണ്. രേഖപ്പെടുത്തപ്പെട്ട എല്ലാ കണക്കുകള്‍ക്കും അതീതമാണ് യാഥാര്‍ഥ്യം.
ലക്ഷക്കണക്കിന് കുട്ടികളാണ് യുദ്ധവെറിയുടെ പ്രയാസങ്ങള്‍ അനുഭവിക്കുന്നത്. വീടും കുടിയും സ്വന്തവുമെല്ലാം നഷ്ടമായവര്‍. കയ്യും കാലും കണ്ണും ഇല്ലാതായവര്‍..ഇവരെയൊന്നും ഒരു കണക്കിലും എണ്ണിത്തീര്‍ക്കാവുന്നതല്ല. ഇതിനെല്ലാമപ്പുറം പട്ടിയണിയും കെടുതിയും വിഷവാതകങ്ങളുടെ പ്രസരവും മൂലം നിശബ്ദമായി മരണത്തിന് കീഴടങ്ങുന്നവരും അനവധി.
കടപ്പാട് അല്‍ ജസീറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."