HOME
DETAILS
MAL
തേലക്കാട് ഗവ. എല്‍.പി സ്കൂള്‍ കെ.എസ്.ടി.എ ദത്തെടുത്തു
backup
March 13 2017 | 19:03 PM
വെട്ടത്തൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി കെ.എസ്.ടി.എ മേലാറ്റൂര്‍ ഉപജില്ലാ കമ്മിറ്റി തേലക്കാട് ഗവ. എല്‍.പി സ്കൂളിനെ ദത്തെടുത്തു. അഞ്ചുവര്‍ഷം കൊണ്ട് സ്കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് വിദ്യാലയമാക്കാനാണ് സംഘടനയുടെ തീരുമാനം. സ്കൂളില്‍ നടന്ന ചടങ്ങില്‍ കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ. സുഗുണപ്രകാശ് ദത്തെടുക്കല്‍ പ്രഖ്യാപനം നടത്തി. പി.ടി.എ പ്രസിഡന്റ് ബീന നാരായണന് അധ്യക്ഷയായി. പഞ്ചായത്തംഗം കദീജ മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു. സി.എം സിയാവുദ്ദീന്, ഇ. ശശികുമാര്‍, വീരാപ്പു, ജി. വേണുഗോപാല്‍, കെ. ഗോപാലന് കുട്ടി, കെ. മൊയ്തുട്ടി, സി.എം മുസ്തഫ, ബിന്ദു, സാനി തോമസ് സംസാരിച്ചു. 19ന് വൈകിട്ട് നാലിന് സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ യോഗം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."