കരിപ്പൂരില്‍ ഒരുക്കിയ ആര്‍ട്ട് ഗ്യാലറി നാളെ ഉദ്ഘാടനം ചെയ്യും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതുതായി ഒരുക്കിയ ആര്‍ട്ട് ഗ്യാലറി നാളെ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. മരച്ചില്ലകളുടെ ചെറിയ ഭാഗങ്ങള്‍ ചേര്‍ത്തുവച്ച് ഒരുക്കിയ ഗ്യാലറയുടെ ചുമരിനും, തൂണുകള്‍ക്കും കലാകാരന്റെ സൃഷ്ടികള്‍ക്ക് മിഴിവേകുന്ന രീതിയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി അണിയിച്ചൊരുക്കിയിരിക്കുന്നത്. കേരളത്തിലെ വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അടക്കം അവരുടെ അമൂല്യ സൃഷ്ടികള്‍ വില്‍പന നടത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായാണ് ആര്‍ട്ട് ഗ്യാലറി നിര്‍മിക്കുന്നത്.
വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ കസ്റ്റംസ് ഹാളിനോട് ചേര്‍ന്നുളള ഭാഗത്താണ് ആര്‍ട്ട് ഗ്യാലറി ഒരുങ്ങുന്നത്. ഗ്യാലറിയില്‍ വില്‍ക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ 10 ശതമാനം അതോറിറ്റി വാടകയായി ഈടാക്കും. ഛായാചിത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ കലാകാരന് വില്‍ക്കപ്പെടാം.
കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്രകാര്യാലയമാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആര്‍ട്ട് ഗ്യാലറി ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത്. കരിപ്പൂരില്‍ വന്നിറങ്ങുന്ന ടൂറിസ്റ്റുകളെ കേരളീയ കലാകാരന്മാരുടെ ചിത്രങ്ങള്‍ ആകര്‍ഷിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ കലാമൂല്യമുള്ള ചിത്രങ്ങളായിരിക്കും വില്‍പ്പനക്ക് എത്തിക്കുക. അന്താരാഷ്ട്ര യാത്രക്കാര്‍ ഏറെ വന്നിറങ്ങുന്ന കരിപ്പൂരില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലക്ഷങ്ങള്‍ മുടക്കിയാണ് ആര്‍ട്ട് ഗ്യാലറി പണിയുന്നത്. യാത്രക്കാരന് പെയിന്റിങുകളും,കരകൗശല വസ്തുക്കളും വാങ്ങിയാല്‍ അവ പിന്നീട് കൊറിയര്‍ വഴി ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചു നല്‍കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."