കുറ്റവാളികളെ കൂടുതല്‍ മനസിലാക്കാനാവുക ജയില്‍ ജീവനക്കാര്‍ക്ക്: ജില്ലാ ജഡ്ജി
കണ്ണൂര്‍: കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ സ്വഭാവ സവിശേഷതകള്‍, മാനസിക നില തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക ജയില്‍ ഉദ്യോഗസ്ഥര്‍ക്കാണെന്ന് കുടുംബ കോടതി ജില്ലാ ജഡ്ജി എന്‍.ആര് കൃഷ്ണകുമാര്‍.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷനല്‍ അഡ്മിനിസ്ട്രേഷന് കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന റീ ഓറിയന്റേഷന്‍ കോഴ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുമായി സഹകരിച്ച് തടവുകാര്‍ക്ക് വേണ്ട നിയമസഹായത്തിന് വഴിയൊരുക്കണമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി ശിവദാസ് കെ തൈപ്പറമ്പില്‍ അധ്യക്ഷനായി.
ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി ബി പ്രദീപ്, റീജ്യണല്‍ വെല്‍ഫെയര്‍ ഓഫിസര്‍ വി.പി സുനില്‍ കുമാര്‍, അസിസ്റ്റന്റ് സൂപ്രണ്ട് ടി.കെ ജനാര്ദ്ദനന്, കണ്ണൂര്‍ വനിതാജയില്‍ ആന്റ് കറക്ഷനല്‍ ഹോം സൂപ്രണ്ട് കെ ശകുന്തള, കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയില്‍ സൂപ്രണ്ട് എം.വി രവീന്ദ്രന്, ഡെപ്യൂട്ടി പ്രി
സണ്‍ ഓഫിസര്‍ ഒ.കെ രാജീവന് എന്നിവര്‍ സംസാരിച്ചു. കേരള പ്രിസണ്‍സ് ആന്റ് കറക്ഷനല്‍ സര്‍വിസസ് മാനേജ്മെന്റ് ആക്ട് 2010 എന്ന വിഷയത്തില്‍ കോഴിക്കോട് ജോയിന്റ് സൂപ്രണ്ടും സ്പെഷ്യല്‍ ഓഫിസറുമായ എ.ജെ മാത്യു ക്ലാസ്സെടുത്തു.
പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുള്ള 22 ജയിലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാര്‍, 10 ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാര്‍ എന്നിവരാണ് അഞ്ചുദിവസം നീളുന്ന ശില്പശാലയില് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."