വില്ലേജ് ഓഫിസറെ ബന്ദിയാക്കിയതില്‍ അന്വേഷണം നടത്തണം: സി.പി.എം
കണ്ണൂര്‍: കയരളം വില്ലേജ് ഓഫിസര്‍ അരുണ്‍ അര്‍ഷയെ ബന്ദിയാക്കിയെന്ന ആരോപണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നു സി.പി.എം ഏരിയാസെക്രട്ടറി ടി.കെ ഗോവിന്ദന്‍. സി.പി.എമ്മിനെതിരേ ബോധപൂര്‍വം വാര്‍ത്ത സൃഷ്ടിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ആരോപണം. സംഭവത്തില്‍ പാര്‍ട്ടിക്കു യാതൊരു ബന്ധവുമില്ല. പ്രതിചേര്‍ക്കപ്പെട്ട ക്ഷീരസംഘം ജീവനക്കാര്‍ പാര്‍ട്ടിക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. മയ്യില്‍ ക്ഷീരസംഘത്തിനു നിയമാനുസൃതമായാണു മണലിറക്കിയത്.
കലക്ടറേറ്റില്‍ നിന്നു ലഭിച്ച രണ്ടു പാസുമായാണു രണ്ടു വാഹനങ്ങളില്‍ മണല്‍ കൊണ്ടുവന്നത്. വാഹനത്തിന്റെ ഡ്രൈവര്‍ മണലിറക്കി വാടകതുക വാങ്ങുന്നതിനിടെ വാഹനത്തിന്റെ താക്കോലെടുത്ത് വില്ലേജ് ഓഫിസര്‍ പോവുകയായിരുന്നു. വിവരമറിഞ്ഞ് സംഘം പ്രസിഡന്റും മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റും വില്ലേജ് ഓഫിസില്‍ എത്തിയപ്പോള്‍ വ്യാജ പാസാണെന്ന ആരോപണമാണു വില്ലേജ് ഓഫിസര്‍ ഉന്നയിച്ചത്. തഹസില്‍ദാരെ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍ പാസ് പരിശോധിച്ച ശേഷമാണു വാഹനവും പൂഴിയും വിട്ടുനല്‍കിയത്. എന്നാല്‍ രാത്രി പത്തോടെയാണു വില്ലേജ് ഓഫിസര്‍ പൊലിസില്‍ പരാതിനല്‍കിയത്. പഞ്ചായത്തിനെയും ഇടതുസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
വില്ലേജ് ഓഫിസറുടെ കള്ളപ്പരാതിക്കു ജില്ലാ കലക്ടര്‍ കൂട്ടുനിന്നതായും ടി.കെ ഗോവിന്ദന്‍ പറഞ്ഞു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍, ക്ഷീരസംഘം പ്രസിഡന്റ് എന്‍.കെ രാജന്‍, സി.പി.എം ജില്ലാകമ്മിറ്റിയംഗം കെ ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."