HOME
DETAILS
MAL
ചേരങ്കൈ കടപ്പുറത്ത് കടലാക്രമണം രൂക്ഷം
backup
June 23 2016 | 21:06 PM
കാസര്‍കോട്: ചേരങ്കൈ കടപ്പുറത്ത് കടലാക്രമണം രൂക്ഷം. ഇന്നലെ രാവിലെ മുതലാണ് കടലാക്രമണം രൂക്ഷമായത്. നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. കാലവര്‍ഷത്തില്‍ സ്ഥിരമായി ഉണ്ടാകാറുള്ള കടലാക്രമണത്തെ പ്രതിരോധിക്കാനായി കെട്ടിയ കരിങ്കല്‍ഭിത്തി കടലെടുത്തിരിക്കുകയാണ്. ഈ മേഖലയിലെ 25 ഓളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്.
വീടുകള്‍ സംരക്ഷിക്കാന്‍ നാട്ടുകാര്‍ മണല്‍ചാക്കുകള്‍ നിരത്തിയിരിക്കുകയാണ്. രൂക്ഷമായ കടലാക്രമണം തടയാന്‍ അടിയന്തിരമായി ജില്ലാ ഭരണകൂടം ഇടപെടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കടല്‍ വെള്ളം കരയിലേക്ക് ഇരച്ചുകയറി കാര്‍ഷിക വിളകളും നശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."