ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകും എന്ന ന്യൂട്ടോണിയന്‍ ഫിസിക്‌സ് തത്വം അരും കൊലകളെ ന്യായീകരിക്കാന്‍ ഉപയോഗിക്കാം എന്ന് കണ്ടുപിടിച്ചത് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അവര്‍കളാണ്. ഗുജറാത്ത് വംശഹത്യകളുടെ കാലത്തായിരുന്നു അത്.
ഇന്നിപ്പോള്‍ അതേ തത്വം വച്ച് നോക്കിയാല്‍ മാഹിയിലും പരിസരത്തും കഴിഞ്ഞ രാത്രി നടന്ന രണ്ടു കൊലപാതകങ്ങള്‍ക്കും ഉത്തരവാദി മോദിയുടെ പാര്‍ട്ടിക്കാരും പിന്തുണക്കാരുമാണ്. നിലവില്‍ രാഷ്ട്രീയ അസ്വസ്ഥതകളോ സംഘര്‍ഷങ്ങളോ ഇല്ലാത്ത ഒരു നാട്ടില്‍ ക്രിമിനല്‍ പശ്ചാത്തലം ഒന്നുമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകനെ വെട്ടിക്കൊല്ലുക.
പകരത്തിന് പകരം എന്ന കാട്ടുനീതി ഇപ്പോഴും നിലനില്‍ക്കുന്ന നാട്ടില്‍ അവര്‍ പ്രതീക്ഷിച്ചത് തിരികെ മറ്റൊരു കൊലയാണ്. ആ ലക്ഷ്യം അവര്‍ നേടുകയും ചെയ്തു. ആസൂത്രിതമായ കൊലപാതകവും അതിനുള്ള വൈകാരികമായ പെട്ടെന്നുള്ള തിരിച്ചടിയും ഒരു പോലെ കാണാന്‍ കഴിയില്ല. വൈകാരികമായ തിരിച്ചടികള്‍ പാടില്ല എന്ന് തന്നെയാണ് നിലപാട്.
സംസ്ഥാനം ഭരിക്കുന്നവരോട് നിയമം കയ്യിലെടുക്കരുത് എന്ന് പറയുമ്പോള്‍ അത് തങ്ങള്‍ക്കും കൂടി ബാധകം ആണെന്ന് കേന്ദ്രം ഭരിക്കുന്നതിന്റെനെഗളിപ്പ് ഉള്ളവര്‍ ഓര്‍ക്കണം. വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ടിതമായ ഒരു തത്വശാസ്ത്രം പിന്തുടരുന്നവരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിച്ചുകൂടാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."