ബി.ജെ.പിയും സി.പി.എമ്മും ആയുധം താഴെവയ്ക്കണം: ലീഗ്
കോഴിക്കോട്: ബി.ജെ.പിയും സി.പി.എമ്മും കൊലവിളി അവസാനിപ്പിച്ച് ആയുധം താഴെവയ്ക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ പരാജയം മറച്ചുവക്കാനാണ് ഇരുപാര്‍ട്ടികളും അക്രമം നടത്തുന്നത്. ഇതു ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍പോലും കഴിയാത്ത പൊലിസ് കേരളത്തിന് അപമാനമാണ്. ഭരിക്കാനറിയില്ലെങ്കില്‍ അധികാരം വിട്ടൊഴിയുകയാണ് ചെയ്യേണ്ടത്. മനുഷ്യന്റെ ജീവന്‍കൊണ്ട് പുകമറ തീര്‍ത്ത് വിദ്വേഷ രാഷ്ട്രീയം കളിക്കുന്നവര്‍ അനാഥമാക്കുന്ന കുടുംബങ്ങളുടെ കണ്ണീരുകാണാന്‍ നരാധമന്മാര്‍ തയാറാവണം. ഭരണത്തിന്റെ ഹുങ്ക് ചോരക്കൊതിയുടെ ഉന്മാദത്തിലേക്ക് കമ്മ്യൂണിസ്റ്റുകളെയും ഫാസിസ്റ്റുകളെയും കൊണ്ടെത്തിക്കുമ്പോള്‍ വിലകൊടുക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ്.
രണ്ടു വിലപ്പെട്ട ജീവനുകളാണ് കണ്ണൂരില്‍ മണിക്കൂറുകള്‍ക്കിടയില്‍ പൊലിഞ്ഞത്. ആശയപരമായി നേരിടാനുള്ള കെല്‍പ്പില്ലാത്തവര്‍ ആയുധംകൊണ്ട് ഏറ്റുമുട്ടുന്നു. രക്തസാക്ഷികളുടെയും ബലിദാനികളുടെയുംപേരില്‍ അഭിമാനിക്കുന്ന ഇരുപാര്‍ട്ടികളും സാധാരണ മനുഷ്യരുടെ ചോരകൊണ്ടാണ് കളിക്കുന്നത്. ദാരുണമായ ഇരുകൊലപാതകങ്ങളിലും യഥാര്‍ഥ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."