'മോദി ഇഫക്ട്' 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടരും: യു.എസ്. വിദഗ്ധര്‍
വാഷിംങ്ടണ്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും നേടിയ വിജയത്തിനു പിന്നാലെ 2019ലെ ലോകസഭ തെരഞ്ഞെടുപ്പിലും ബിജെപിക്കും മോദിക്കും മികച്ച വിജയം ഉണ്ടാവുമെന്നും ബിജെപി രാജ്യഭരണത്തിലേക്കെത്തുമെന്നും യുഎസ് വിദഗ്ധര്‍.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ എന്തെങ്കിലും മാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നില്ല. അതേസമയം, 2014ല്‍ ബിജെപി നേടിയ വിജയം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന സൂചനയും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതായും ജോര്‍ജ് വാഷിങ്ടണ്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ആദം സീഗ്‌ഫെല്‍സ് ചൂണ്ടിക്കാട്ടുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ വിജയമാണിത്. ഇതേ സംസ്ഥാനത്ത് മുന്‍പ് മറ്റു രണ്ടു പാര്‍ട്ടികളും നേടിയ വിജയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, വളരെ ഭൂരിപക്ഷത്തിലുള്ള വിജയമാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടുക്കും ചിട്ടയുമുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലൂടെയാണ് ബിജെപി നേട്ടം കൊയ്യുന്നത്. പ്രതിപക്ഷം പരാജയപ്പെടുന്നതും ഈ മേഖലയില്‍ത്തന്നെ. പ്രതിപക്ഷം ഒരുമിച്ചാല്‍ ബിജെപിയുടെ തേരോട്ടത്തിന് തടയിടാമെന്നും ജോര്‍ജ്ടൗണ്‍ സര്‍വ്വകലാശാലയിലെ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസില്‍ പ്രൊഫസര്‍ നൂറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."