സഊദിയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റ്
ജിദ്ദ: കാലാവസ്ഥാ മാറ്റം അറിയിച്ച് സഊദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ് ആഞ്ഞുവീശി. ഇതോടൊപ്പം നേരിയ മഴയും പെയ്തു. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, ഹഫറുല്‍ ബാത്തിന്‍, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റാണ് വീശിയടിച്ചത്.
ശൈത്യകാലം പിന്‍വാങ്ങി വേനല്‍കാലത്തിന്റെ മുന്നോടിയായാണ് പൊടിക്കാറ്റിന്റെ വരവ്. ദമ്മാമിലെ സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലും അല്‍ഖോബാറിലുമടക്കം ചിലയിടങ്ങളില്‍ നേരിയ മഴയ ലഭിച്ചു. ഹഫറുല്‍ ബാത്തിനില്‍ രണ്ട് ദിവസമായി തുടരുന്ന പൊടിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചു. ഇതേ തുടര്‍ന്ന് അയ്യായിരത്തോളം പേരാണ് ചികിത്സ തേടി ഫറുല്‍ ബാത്തിനിലെ ആശുപത്രിയിലത്തെിയത്. വീശിയടിച്ച പൊടിക്കാറ്റില്‍ കാഴ്ച തടസ്സപ്പെട്ട് പലയിടത്തും വാഹനാപകടങ്ങളുണ്ടായി. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റാണ് വീശിയടിച്ചത്.
പുറം തൊഴില്‍ ചെയ്യുന്നവരെയും യാത്രക്കാരെയുമാണ് പൊടിക്കാറ്റ് ഏറെ വലച്ചത്. നിര്‍മാണ മേഖലയിലും വ്യവസായ പ്രദേശത്തുമാണ് പൊടിക്കാറ്റ് ജോലി തടസ്സപ്പെടുത്തിയത്. ചിലയിടങ്ങളില്‍ ജോലി ഭാഗികമായി നിര്‍ത്തിവച്ചു. വാഹനം നിരത്തിലിറക്കുന്നവര്‍ കൃത്യമായ അകലം പാലിച്ചും സുരക്ഷ ഉറപ്പാക്കിയും മാത്രമേ വാഹനം ഓടിക്കാന്‍ പാടുള്ളൂ എന്നും ജാഗ്രത നിര്‍ദേശമുണ്ട്. വരും ദിവസങ്ങളിലും പൊടിക്കാറ്റിനും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."