ജൈവ ഉല്‍പന്നങ്ങളുമായി ഇക്കോഷോപ്പ് തുടങ്ങി
പേരൂര്‍ക്കട: ജൈവ ഉല്‍പന്നങ്ങള്‍ക്കൊപ്പം രുചിക്കൂട്ടുകളും കേര കര്‍ഷകര്‍ക്കു താങ്ങുമായി കുടപ്പനക്കുന്ന് കൃഷിഭവനില്‍ ഇക്കോഷോപ്പിന്റെ പ്രവര്‍ത്തനം തുടങ്ങി. കൃഷിഭവന്‍ അങ്കണത്തില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജൈവ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ മികച്ച വില നല്‍കി വാങ്ങി അവ മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇക്കോഷോപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
വിഷമുക്തമായ കറിവേപ്പില, ഇലച്ചേമ്പ്, പുളിഞ്ചിക്ക, മഞ്ഞ പപ്പായ, മരച്ചീനി, വരിക്കച്ചക്ക, വഴുതിന, പച്ചമുളക്, മുരിങ്ങയില, വാഴക്കൂമ്പ്, ചേമ്പ്, ചേന, ഇഞ്ചി തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ ഇവിടെ ലഭിക്കും.
കേരഫെഡുമായി ചേര്‍ന്ന് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ പച്ചത്തേങ്ങാ സംഭരണം. നീര വെന്‍ഡിങ് മെഷീന്‍, വെളിച്ചെണ്ണ, തേങ്ങാപ്പാല്‍ തുടങ്ങിയ ഉല്‍പന്നങ്ങളും ഇനിമുതല്‍ കൃഷിഭവനില്‍ ലഭിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കെ. മുരളീധരന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. കൃഷി ഓഫിസര്‍ സി.എല്‍ മിനി, കൃഷി അസിസ്റ്റന്റ് കെ.ജി ബിനുലാല്‍ എന്നിവരെക്കൂടാതെ കാര്‍ഷിക കര്‍മസേനാ പ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."