കാറ്റാടിക്കടവില്‍ പുഴയിലേക്ക് സമാന്തര വഴിയുണ്ടാക്കി മണല്‍ കടത്ത്
ആനക്കര: നിള വരണ്ടത് മറയാക്കി മണല്‍ കടത്തു സംഘങ്ങള്‍ സജീവമായി. പൊലിസും റവന്യു ഉദ്യോഗസ്ഥരും ഉറക്കം നടിച്ചതോടെ മണല്‍ കടത്ത് സംഘങ്ങള്‍ നിരത്ത് കീഴടക്കി തുടങ്ങി. ഭാരതപുഴയിലെ പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയെ കാറ്റാടികടവിലാണ് പുഴയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ സമാന്തര വഴിയുണ്ടാക്കി പുലര്‍ച്ചെ രണ്ട് മണി മുതല്‍ അഞ്ച് മണിവരെ സമയങ്ങളില്‍ വാഹന മിറക്കി മണല്‍ കടത്തുത്.
സ്വകാര്യ വ്യക്തികള്‍ കൈയ്യേറി വളച്ചു കെട്ട'ിയ സ്ഥലത്തിലൂടെയാണ് മണല്‍ കടത്ത് നടക്കുന്നത്. ഇവിടെ താല്‍ക്കാലിക ഗെയിറ്റ് ഉണ്ട്. ്പകല് സമയത്ത് ഇത് നടപ്പാതയാണ് ആര്‍ക്കും തോന്നുകയുമില്ല. രാത്രിയില്‍ ഗെയിറ്റ് തുറ് ന്നകൂ'ട്ടിയി്ട്ട കല്ലുകള്‍ മാറ്റിയാണ് വാഹനമിറക്കുന്നത്. പകല്‍ സമയങ്ങളില്‍ ഗെയിറ്റ് അടച്ചിടുകയും ചെങ്കല്ല് പരത്തിയിടുകയുമാണ് ചെയ്യുന്നത് .ഇതിന് പുറമെ മണല്‍ കടത്ത് കഴിഞ്ഞാല്‍ റോഡിലുളള മണലെല്ലാം വെളളമൊഴിച്ച് കഴുകിയിടുകയും ചെയ്യുതോടെ മണല്‍ കടത്ത് നടക്കുന്ന കാര്യം അറിയാതെ പോകുന്നു.
നിസാന്‍ ലോറിയിലും മിനിലോറികളിലുമാണ് മണല്‍ കടത്ത് നടത്തുന്നത്. മണല്‍ പാലക്കാട് ജില്ലയ്ക്കും, മലപ്പുറം ജില്ലയിലേക്കും കടത്തി കൊണ്ടുപോകുന്നുണ്ട് ഇത്തരത്തില്‍ കയറ്റിപോകുന്ന ഒരു ലോഡ് മണലിന് ആവശ്യകാര്‍ക്ക് അനുസരിച്ച് 18,000 രൂപ മുതല്‍ 20,000 രൂപവരെ വെച്ചാണ് വില്പന.
ഇതിന് പുറമെ തമിഴ് തൊഴിലാളികളെ വെച്ചും പകല്‍ സമയങ്ങളില്‍ പുഴയില്‍നിന്ന് മണല്‍ വാരിക്കുട്ടുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു മാസം മുന്‍പ് വരെ തൃത്താല മേഖലയില്‍ നിന്ന് മണല്‍, മണ്ണ് എടുക്കുന്നത് പൊലിസ് ശക്തമായി നിയന്ത്രിച്ചിരുന്നു. എന്നാല്‍ ആ സമയത്തുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോയതോടെയാണ് മണ്ണ്, മണല്‍ കടത്ത് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."