HOME
DETAILS

മഴപെയ്താല്‍ ചോരും മൈലം വില്ലേജ് ഓഫിസ്

  
backup
June 24 2016 | 00:06 AM

%e0%b4%ae%e0%b4%b4%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%81%e0%b4%82-%e0%b4%ae%e0%b5%88%e0%b4%b2%e0%b4%82-%e0%b4%b5

കൊട്ടാരക്കര: മഴ പെയ്തു തുടങ്ങിയാല്‍ ഉടന്‍ മൈലം വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ ബക്കറ്റെടുക്കാനാണ് ആദ്യം ഓടുന്നത്. കോണ്‍ക്രീറ്റ് ചോര്‍ന്നു വെള്ളം വീഴുന്ന സ്ഥലത്ത് ബക്കറ്റ് വയ്ക്കണം. അല്ലെങ്കില്‍ ഓഫിസനകത്തും പുറത്തും ഒരേ അവസ്ഥയാകും.
അടിസ്ഥാന സൗകര്യങ്ങളിലാത്ത മൈലം വില്ലേജ് ഓഫിസ് തകര്‍ച്ചയുടെ നടുവില്‍. 20 വര്‍ഷത്തോളം പഴക്കമുള്ള ഓഫിസ് കെട്ടിടം ശോചനീയാവസ്ഥയിലായിലാണ്. മഴപെയ്താല്‍ വെള്ളം ഒരു തുള്ളിപോലും പുറത്തു പോകാതെ ഓഫിസിനുള്ളിലേക്ക് ഒഴുകിയിറങ്ങുകയാണ്. റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഈ ഓഫിസില്‍ കിണറും അതില്‍ പമ്പുസെറ്റും ഉണ്ടായിരുന്നു. കിണറ് ഇടിഞ്ഞു വീണ് ഉപയോഗശൂന്യമായിരിക്കുന്നു. വില്ലേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനും, കരം അടയ്ക്കുവാനും മറ്റും വരുന്ന ആളുകള്‍ക്ക് പ്രാഥമിക ആവശ്യം നിറവേറ്റാന്‍പോലും സൗകര്യമില്ല. ലഭിക്കുന്ന അപേക്ഷകളും റിക്കാര്‍ഡുകളും സൂക്ഷിക്കാന്‍ അലമാരകളൊന്നുമില്ല. സ്റ്റോര്‍ മുറിയില്‍ ഇതെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. കൂട്ടിന് എലികളും ഇഴജന്തുക്കളും. കംപ്യൂട്ടര്‍ വല്‍കരണം ഇവിടെയും നടപ്പിലാക്കി. പക്ഷേ മഴ വന്നാല്‍ പിന്നെ ഇവിടുത്തെ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കില്ലെന്ന് വില്ലേജ് ഓഫിസില്‍ എത്തുന്നവര്‍ പറയുന്നു.
റെയില്‍വേ ലൈനിനു സമീപമുള്ള കെട്ടിടമായതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ സൗമൂഹ്യവിരുദ്ധര്‍ ഇവിടം മദ്യസേവക്കുള്ള കേന്ദ്രമായി മാറ്റിയിരിക്കുന്നു. ചുറ്റു മതില്‍ ഇല്ലാത്തതിനാല്‍ കാടു പിടിച്ചു കിടക്കുന്ന കെട്ടിടത്തിന് സമീപമുള്ള പ്രദേശവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ്.
ലക്കുകെടുന്ന മദ്യപാന്‍മാര്‍ ഓഫിസ് കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാക്കിയ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വില്ലേജോഫിസിന്റെ ശോചനീയവസ്ഥയെകുറിച്ച് പരാതി എം.പി, എം.എല്‍.എ, പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്  നല്‍കിയതായി ജീവനക്കാര്‍ പറയുന്നു. വില്ലേജോഫിസര്‍ ഇവിടെ സ്ഥിരമായി നില്‍ക്കാറില്ല. വില്ലേജോഫിസറായി എത്തുന്നയാള്‍  ആറുമാസത്തിനകം മാറ്റം വാങ്ങി പോകും.
ജില്ലയില്‍ വയല്‍ നികത്തിയ സംഭവം വിവാദമായ സ്ഥലമാണ് മൈലം പഞ്ചായത്തിലെ മുട്ടമ്പലം ഭാഗം. ഈ ഭാഗം ഉള്‍പ്പെടുന്ന വില്ലേജാണിത്. ഈ വയലുകളുടെ എല്ലാം രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത് ഈ വില്ലേജോഫിസിലാണ്.  വില്ലേജോഫിസിലെ ജനലുകള്‍ പലതും പൊട്ടിയ നിലയിലാണ്. യാതൊരു സുരക്ഷിതത്വവും ഇവിടെ ഇല്ല. ഏറെ വിവാദമായ വയല്‍ നികത്തലിനെതിരെ നടന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് മുന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇവിടെ എത്തിയിരുന്നു. വയല്‍ നികത്തി കരഭൂമിയുടെ രേഖകള്‍ ഇവിടെ കാണുമോ എന്നുള്ള സംശയവും ആശങ്കയും നാട്ടുകാര്‍ക്ക് ഉണ്ട്. പുതിയ സര്‍ക്കാര്‍ വന്നതോടെ വില്ലേജോഫിസിന്റെ പരാതീനതകള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ജീവനക്കാരും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago