'സമാധാനാന്തരീക്ഷം കൊണ്ടു വരാനാകുന്നത് മുസ്ലിംലീഗിന്റെ സാന്നിധ്യം കൊണ്ട് '
താനൂര്‍: താനൂര്‍ ഉണ്യാല്‍ അടക്കമുള്ള തീര ദേശ മേഖലകളില്‍ സംഘര്‍ഷങ്ങളുണ്ടാവുമ്പോള്‍ സമാധനാന്തരീക്ഷം കൊണ്ടുവരാനാകുന്നത് മുസ്ലിം ലീഗിന്റെ സാന്നിധ്യം കൊണ്ടാണെന്നു മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ടീവീസ് ഹാളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിനു മുസ്ലിം ലീഗല്ലാത്ത മറ്റൊന്നു ബദലില്ലെന്നു അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റഷീദ് മോര്യ അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച് ചെയര്‍ ഡയറക്ടര്‍ പി.എ റഷീദ്, അബ്ദുറഹ്മാന് രണ്ടത്താണി, കെ.എന്‍ മുത്തുകോയ തങ്ങള്‍, വി.കെ.എ ജലീല്‍, ടി,എ റഹീം മാസ്റ്റര്‍, എന്‍ ജാബിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."