HOME
DETAILS

വര്‍ഷങ്ങള്‍ക്കുശേഷം ചെറുവാടി പുഞ്ചപ്പാടം കതിരണിഞ്ഞു

  
backup
March 14 2017 | 20:03 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%9a%e0%b5%86%e0%b4%b1

മുക്കം: 25 വര്‍ഷത്തിലധികം തരിശായി കിടന്ന കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പുഞ്ചപ്പാടത്ത് കൃഷി ചെയ്ത നെല്ല് കതിരണിഞ്ഞു. രണ്ടുമാസം മുന്‍പാണ് വയലില്‍ നെല്‍കൃഷി ആരംഭിച്ചത്.
 കല്ലന്‍തോട് വികസന പദ്ധതിയുടെ ഭാഗമായി വയലിന് നടുവിലൂടെ ഒഴുകിയിരുന്ന തോട് പൂര്‍ണമായും നവീകരിച്ച് വയലിലെ വെള്ളക്കെട്ട് ഒഴിവാക്കുകയായിരുന്നു. ഇതിനായി ആലപ്പുഴയില്‍നിന്ന് മണ്ണുമാറ്റുന്നതിനുള്ള പ്രത്യേക ഉപകരണമടക്കം എത്തിച്ചിരുന്നു. തോട് നവീകരിച്ചതോടെ വെള്ളക്കെട്ട് മാറി വയലില്‍ നെല്‍കൃഷിയിറക്കി.
തുടര്‍ന്ന് കൃഷിഭവന്റെ സഹകരണത്തോടെ കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്കും വിവിധ സംഘടനകളും കര്‍ഷകരും കൃഷിയിറക്കി. നെല്‍കൃഷിക്കു പുറമെ പച്ചക്കറിയും ഈ വയലില്‍ കൃഷി ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ഇറക്കിയ നെല്‍ക്കൃഷി കര്‍ഷകരുടെ മനസ് കുളിര്‍പ്പിച്ച് തന്നെയാണ് വിളഞ്ഞത്.
കതിരണിഞ്ഞ സമയത്ത് നല്ല രീതിയില്‍ തന്നെ വിളഞ്ഞിട്ടുണ്ട്. അതേസമയം കീടങ്ങളും പക്ഷികളും കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളിയാണ്.  പഞ്ചായത്തില്‍ വര്‍ഷങ്ങളായി കൃഷി മുടങ്ങിക്കിടന്ന 250 ഏക്കറോളം വയലുകളില്‍ നെല്‍കൃഷി ആരംഭിക്കുന്നതിനായി 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
മൂന്നു ഘട്ടങ്ങളിലായായിട്ടായിരുന്നു പദ്ധതി. നാലു കിലോമീറ്റര്‍ തോട് നവീകരിച്ച് ഇതിന് ഇരുകരകളിലുമായുളള വയലുകളില്‍ നെല്‍കൃഷിയാരംഭിക്കുന്നതാണ് പദ്ധതി.
പന്നിക്കോട് എടപ്പറ്റ മുതല്‍ ചെറുവാടി ഇരു വഴിത്തി പുഴയോരം വരെയുള്ള 500 ഏക്കറോളം വയലില്‍ പൊറ്റമ്മല്‍ നടക്കല്‍ ഭാഗം മുതലുള്ള 250 ഏക്കര്‍ കൃഷിയോഗ്യമാക്കുന്നതിനായി നാലുമാസം മുന്‍പാണ് നടപടി തുടങ്ങിയത്.
വയലിന് നടുവിലൂടെ ഒഴുകിയിരുന്ന തോട് നവീകരിച്ച് ചെറുവാടി ഇരു വഴിഞ്ഞി പുഴയോരത്ത് തടയണ നിര്‍മിച്ച് വെളളം ആവശ്യാനുസരണം പമ്പു ചെയ്യാനും ആവശ്യമില്ലാത്ത മഴക്കാലത്തും മറ്റും തടയണക്ക് ഷട്ടറിട്ട് തടഞ്ഞു നിര്‍ത്താനുമായിരുന്നു ആദ്യഘട്ടത്തില്‍ ഉദേശിച്ചിരുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago
No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago