HOME
DETAILS

ജൈവ പച്ചക്കറി കൃഷി; അംഗീകാര നിറവില്‍ റഹ്മ വെല്‍ഫെയര്‍ സൊസൈറ്റി

  
backup
March 14, 2017 | 8:57 PM

%e0%b4%9c%e0%b5%88%e0%b4%b5-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95


കക്കട്ടില്‍: വിഷ രഹിത ജൈവ പച്ചക്കറി പദ്ധതി ഏറ്റെടുത്ത് കുന്നുമ്മല്‍ പഞ്ചായത്തില്‍ റഹ്മ വെല്‍ഫെയര്‍ സൊസൈറ്റി ശ്രദ്ധേയമാവുന്നു. ഒരേക്കറോളം വരുന്ന സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിക്ക് ജില്ലാ തലത്തില്‍ മൂന്നാം സ്ഥാനം നേടാനായി.
കുളങ്ങരത്തെ കരിങ്കല്‍ ക്വാറിക്ക് സമീപമുള്ള ചേണികണ്ടി ഖദീജ ഹജ്ജുമ്മയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം വരുന്ന സ്ഥലത്ത് ഡിസംബര്‍ മാസം പാറക്കല്‍ അബ്ദുല്ല എം.എല്‍.എ വിത്തിട്ട് പദ്ധതിക്ക് തുടക്കംകുറിച്ചു. സൊസൈറ്റിയിലെ അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും പരിസരവാസികളുടെ പിന്തുണയുമായപ്പോള്‍ നൂറുമേനി വിളവ് ലഭിച്ചു. സമീപ പ്രദേശത്തെ ക്ഷീരകര്‍ഷകരില്‍ നിന്ന് ചാണകവും, ഗോമൂത്രവും, ശേഖരിച്ച് ഒഴിവു സമയം മുഴുവനും കൃഷിസ്ഥലത്ത് ചില വഴിച്ച റഹ്മ പ്രവര്‍ത്തകര്‍ വിഷ രഹിത പച്ചക്കറി എന്ന ആശയം വിജയത്തിലെത്തിക്കുകയായിരുന്നു.
കയ്പ്പ, പടവലങ്ങ, പൊട്ടിക്ക, വെണ്ട, ക്യാപ്‌സിക്കം, വഴുതനങ്ങ, മുള്ളങ്കി, പച്ചമുളക്, മത്തന്‍ എന്നിവയാണ് വിളയിച്ചത്. റഹ്മയുടെ വിത്തിടല്‍ ചടങ്ങില്‍ സൗജന്യ പച്ചക്കറി വിത്ത് വിതരണം ചെയ്ത് വാര്‍ഡിലെ വീടുകളിലും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയും ലക്ഷ്യം കണ്ടതിന്റെ ചാരിതാര്‍ഥ്യത്തിലാണ് റഹ്മയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
കുന്നുമ്മല്‍ പഞ്ചായത്ത് കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ നടത്തിയ പദ്ധതിയുടെ ഓരോ ഘട്ടത്തിലും കൃഷി ഓഫിസര്‍ പി.വിദ്യയും, മറ്റ് ഉദ്യോഗസ്ഥരും നിര്‍ദേശങ്ങള്‍ നല്‍കി.
വിളവെടുപ്പ് പൂര്‍ത്തിയായാല്‍ കരനെല്‍ കൃഷി ഉള്‍പ്പെടെയുള്ളവ വിളയിക്കണമെന്ന പ്രത്യാശയിലാണ് സൊസൈറ്റി അംഗങ്ങള്‍. നാല് വര്‍ഷം മുന്‍പ് രൂപീകരിച്ച റഹ്മ വെല്‍ഫെയര്‍ സൊസൈറ്റി, ലഹരി മുക്ത കാംപയിന്‍, ആരോഗ്യവിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികള്‍, കരിയര്‍ ഗൈഡന്‍സ് എന്നിങ്ങനെയുള്ള വിവിധ പരിപാടികള്‍ നടത്തി ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  7 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  7 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  7 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  7 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  7 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  7 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  7 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  7 days ago
No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  7 days ago
No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  7 days ago