മൂന്ന് വര്‍ഷത്തിനകം 1000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ലക്ഷ്യമെന്ന് മന്ത്രി
തിരുവനന്തപുരം: 1000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി മൂന്ന് വര്‍ഷത്തിനകം ഉല്‍പാദിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.എം.മണി. പുരപ്പുറ സൗരോര്‍ജ പദ്ധതിയിലൂടെയുള്ള വൈദ്യുതി ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിലേയ്ക്കായി നടക്കുന്ന ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭൂതലങ്ങളിലും ജലോപരിതലങ്ങളിലും സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള എല്ലാ സാധ്യതയും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും. സ്ഥല പരിമിതി അനുഭവപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് ഇറിഗേഷന്‍ കനാലുകള്‍, ജലസംഭരണികള്‍, ജലാശയങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ചിലവ് കുറഞ്ഞ രീതിയിലെ ഫ്‌ലോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. തരിശായി കിടക്കുന്ന ഭൂതലങ്ങളില്‍ നിന്നും സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സൗരോര്‍ജ വൈദ്യുതി രംഗത്തെ പ്രമുഖ ഉല്‍പാദകരും സാങ്കേതിക സാമ്പത്തിക വിദഗ്ദ്ധരും പങ്കെടുക്കുന്ന ശില്‍പശാല നാളെ സമാപിക്കും.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ പുരപ്പുറങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള സാധ്യതയും അതിനായുള്ള വിവിധ സാമ്പത്തിക മാതൃകകളും ചര്‍ച്ച ചെയ്ത് സമഗ്രമായ ഒരു പദ്ധതിരേഖ ഈ ശില്‍പശാലയില്‍ തയാറാക്കും. കെ.എസ്.ഇ.ബിയിലെയും അനര്‍ട്ടിലെയും വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."