മദ്യവില്‍പനശാല മാറ്റല്‍; സമരം 45ാം ദിവസത്തിലേക്ക്
പടന്നക്കാട്: കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ബിവറേജസ് വില്‍പനശാല പടന്നക്കാട് മേല്‍പാലത്തിനു സമീപമുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കു മാറ്റുന്നതിനെതിരേ സ്ത്രീകള്‍ നടത്തുന്ന സമരം നാല്‍പത്തിഅഞ്ചാം ദിവസത്തിലേക്ക് കടന്നു. ദിവസവും നൂറു കണക്കിനു സ്ത്രീകളും കുട്ടികളുമാണു സമരപന്തലിലെത്തുന്നത്. പുരുഷന്മാരും വിവിധ സംഘടനകളും ഇവര്‍ക്കു പിന്തുണയുമായി രംഗത്തുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്നലെ കര്‍മസമിതിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടന്നു. മദ്യവിരുദ്ധസമിതി ജില്ലാ പ്രസിഡന്റ് എ.യു മത്തായി ഉദ്ഘാടനം ചെയ്തു. പി സത്യന്‍ അധ്യക്ഷനായി. കൗണ്‍സലര്‍മാരായ അബ്ദുല്‍റസാഖ് തായലക്കണ്ടി, എം.എം നാരായണന്‍, രമണി, റവ.ഫാദര്‍ ജോര്‍ജ് എഴുകുന്നേല്‍, വി സുകുമാരന്‍, എന്‍.പി അബ്ദുറഹ്മാന്‍, ഫാദര്‍ ഷിന്റോ ആലപ്പാടന്‍, അരവിന്ദന്‍ മാണിക്കോത്ത്, പി.യു ചന്ദ്രശേഖരന്‍, അബ്ദുല്ല ബില്‍ടെക് സംസാരിച്ചു.
അതേസമയം വില്‍പനശാല തുടങ്ങാനിരുന്ന കെട്ടിടത്തിനു നേരെ കഴിഞ്ഞ ദിവസം അക്രമമുണ്ടായി. കെട്ടിടമുടമ കെ.വി.ബാലകൃഷ്ണന്റെ പരാതി പ്രകാരം പടന്നക്കാട്ടെ സത്യന്‍, വിജേഷ്, സുജേഷ്, വിനോദ്, ഹരീഷ്, ദിനേശന്‍, ബാബു, സന്തോഷ് എന്നിവര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു.
ദേശീയപാതയില്‍ നിന്നു 500 മീറ്റര്‍ അകലെ മാത്രമേ മദ്യശാലകള്‍ പാടുള്ളൂ എന്ന കോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇവിടെ വില്‍പനശാല തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദേശീയപാതയില്‍ നിന്നു 480 മീറ്റര്‍ മാത്രം അകലെയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ തന്നെ പടന്നക്കാട് കഞ്ചാവ് മാഫിയയുടെ പിടിയിലാണ്. ഇക്കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."