HOME
DETAILS
MAL
ബലാത്സംഗക്കേസ്: യു.പി മുന്‍മന്ത്രി ഗായത്രി പ്രജാപതി അറസ്റ്റില്‍
backup
March 15 2017 | 03:03 AM
ലക്നോ: ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ യു.പി മുന്‍മന്ത്രി ഗായത്രി പ്രജാപതി അറസ്റ്റില്‍. ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ലക്നോവില്‍ വെച്ചാണ് അറസ്റ്റു ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവിലായിരുന്നു പ്രജാപതി. ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാലാഴ്ചത്തേക്ക് ഗായത്രി പ്രജാപതിയുടെ പാസ്പോര്‍ട്ടും റദ്ദാക്കിയിരുന്നു.
യുപിയിലെ അമേത്തിയില്‍ നിന്നും ജനവിധി തേടിയ എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്നു ഗായത്രി പ്രജാപതി. യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പ്രജാപതിക്കെതിരെയുള്ള കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."