HOME
DETAILS

കോടികള്‍ വിലമതിക്കുന്ന ഭൂമി തിരിച്ചെടുക്കാതെ നഗരസഭ

  
backup
May 10 2018 | 04:05 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

കുന്നംകുളം: യേശുദാസ് റോഡിലെ കോടികള്‍ വിലമതിക്കുന്ന നഗരസഭ ഭൂമി തിരിച്ചു പിടിക്കാനുള്ള കൗണ്‍സില്‍ തീരുമാനം കടലാസ്സില്‍ തന്നെ. നഗരഹൃദയത്തില്‍ യേശുദാസ് റോഡില്‍ മാപ്പാ ബസാറില്‍ ഉപേക്ഷിക്കപെട്ട പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തില്ലെന്ന കാരണമാണു നിലവില്‍ പദ്ധതി വൈകുന്നതിനു കാരണമായി പറയുന്നത്. തമിള്‍ നാടോടികള്‍ കാലങ്ങളായി താസിക്കുന്ന സ്ഥലത്തു മാലിന്യം നിക്ഷേപിച്ചതും അതു മാറ്റേണ്ടതും നഗരസഭ തന്നെയാണെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചാണു മാലിന്യം എന്ന കാരണം കാട്ടി പദ്ധതി അട്ടിമറിക്കപെടുന്നത്. 2004 ല്‍ കാര്‍ഷിക വിപണന കേന്ദ്രം നിര്‍മ്മിക്കാനായി പദ്ധതി തയ്യാറാക്കുകയും ഇതിനായി ആറു ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. പിന്നീടുള്ള എല്ലാ വര്‍ഷവും ഈ തുക മാറ്റിവെക്കുന്നതല്ലാതെ പദ്ധതിക്കായുള്ള യാതൊരു നടപടിയും കൈകൊണ്ടിരുന്നില്ല. ആദ്യകാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നും ചരക്കുകളുമായി നഗരത്തിലെത്തുന്ന കാളവണ്ടിക്കാര്‍ ഇവിടെ തങ്ങി വിശ്രമിച്ചു അടുത്ത ദിവസം ചരക്കുമായി തിരിച്ചുപോകുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കാളവണ്ടികള്‍ അന്യമായതോടെയാണു വണ്ടിപേട്ടയും ഇല്ലാതായത്.
20 വര്‍ഷങ്ങള്‍ക്കു മുന്‍പു ഇവിടം അന്യസംസ്ഥാന തൊഴിലാളികളും യാചകരും കയേറി. ആക്രി സാധനങ്ങള്‍ സൂക്ഷിക്കാനും ഭക്ഷണം പാചകം ചെയ്യാനും താമസിക്കാനുമായി അവര്‍ വണ്ടിപേട്ട ഉപയോഗിച്ചുതുടങ്ങിയതോടെ ഇത് ഒഴിപ്പിച്ചെടുക്കണമെന്നു പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതോടെയാണ് 2004 ല്‍ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിക്കാന്‍ നഗരസഭ പദ്ധതി തയ്യാറാക്കിയത്. ഇതിനായി ആറു ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. പ്രവൃത്തി ആരംഭിക്കാന്‍ ഒരു ഗുണഭോക്തൃസമതിയെ ചുമതലപെടുത്തി. എന്നാല്‍ പിന്നീട് ഇത് പ്രാവര്‍ത്തികമായില്ല . 2014ല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വിലകൊടുത്തു വാങ്ങാമെന്ന ഗ്രീന്‍ കേരള നഗരസഭയുമായുണ്ടാക്കിയ കരാറിനെ തുടര്‍ന്നു നഗരാതിര്‍ത്തിയിലെ മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടേയും സംഭരണ നിലമായി ഇവിടം മാറി. ആദ്യഘട്ടത്തില്‍ ഗ്രീന്‍ കേരള മാലിന്യങ്ങള്‍ കൊണ്ടുപോയെങ്കിലും പദ്ധതി നഷടമാണെന്നു കാട്ടി ഗ്രീന്‍കേരള കളം വിട്ടതോടെ വണ്ടി പേട്ട മാലിന്യ കൂമ്പാരമായി മാറുകയായിരുന്നു. ഈ സമയത്തും കാര്‍ഷിക വിപണന കേന്ദ്രത്തിനു നഗരസഭ പണം വകയിരുത്തി കൊണ്ടേയിരിന്നു. നിലവില്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തതിനു കാരണം പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യാത്തതാണെന്നും അതു മാറ്റി കഴിഞ്ഞാല്‍ കാര്‍ഷിക വിപണ കേന്ദ്രം ആരംഭിക്കാനാകുമെന്നും നഗരസഭ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ ഓഫീസിന് പുതു മുഖം: ഡിജിറ്റല്‍ ഗവേര്‍ണന്‍സിന് കരുത്ത് പകരാന്‍ കെ സ്യൂട്ട്

Kerala
  •  21 hours ago
No Image

വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്‌സ്ആപ്പ് നമ്പറുകൾ അനുവദിച്ചു

Kuwait
  •  21 hours ago
No Image

മാനന്തവാടിയില്‍ പ്രതിയുമായി പോയ പൊലിസ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; വഴിയോര കച്ചവടക്കാരന്‍ മരിച്ചു

Kerala
  •  21 hours ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിലെ മുസ്‌ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കും; സുവേന്ദു അധികാരി

National
  •  a day ago
No Image

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

മുസ്‍ലിം ആഗോള തലത്തിൽ വൻ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്! റിപ്പോർട്ട് പുറത്ത് വിട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്

International
  •  a day ago
No Image

റേഞ്ച് ഇല്ല; പരാതികൾക്കൊടുവിൽ നിയമപോരാട്ടം, മലപ്പുറം സ്വദേശി നഷ്ടപരിഹാരമായി നേടിയത് 15000 രൂപ 

Tech
  •  a day ago
No Image

ചൂടോട് ചൂട്.... അതീവ ജാഗ്രതാമുന്നറിയിപ്പ് ശ്രദ്ധിക്കണേ 

Weather
  •  a day ago
No Image

കക്കട്ടില്‍ വയോധികനെ വെട്ടി പരിക്കേല്‍പിച്ചയാള്‍ പിടിയില്‍;  മഴക്കോട്ട് ധരിച്ചു, മാസ്‌ക് കൊണ്ട് മുഖം മറച്ചു, കൊടുവാളുമായി ജനമധ്യത്തില്‍ ആക്രമണം 

Kerala
  •  a day ago
No Image

ഇന്റർനെറ്റ് വിപ്ലവത്തിന്റെ പുതിയ അധ്യായം; മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ, എയർടെലിന് പിന്നാലെ ജിയോയുമായി കരാർ

Business
  •  a day ago